Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലാ പഞ്ചായത്ത്:...

ജില്ലാ പഞ്ചായത്ത്: യു.ഡി.എഫിലെ സീറ്റ് ധാരണ ഞായറാഴ്ച പൂര്‍ത്തിയായേക്കും

text_fields
bookmark_border
പത്തനംതിട്ട: ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിലെ സീറ്റ് ധാരണ ഞായറാഴ്ച പൂര്‍ത്തിയായേക്കും. എല്‍.ഡി.എഫില്‍ കഴിഞ്ഞദിവസം സീറ്റ് ധാരണ പൂര്‍ത്തിയായിരുന്നു. സി.പി.എം, സി.പി.ഐ സ്ഥാനാര്‍ഥികളെ തീരുമാനിക്കുയും ചെയ്തു. യു.ഡി.എഫില്‍ റാന്നി, ഇലന്തൂര്‍ ഡിവിഷനുകളിലെ സീറ്റുകളെ സംബന്ധിച്ച് തീരുമാനമായില്ല. റാന്നി സീറ്റില്‍ കെ.പി.സി.സി. സെക്രട്ടറി മറിയാമ്മ ചെറിയാനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പകരം ഇലന്തൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കും. എന്നാല്‍, കേരള കോണ്‍ഗ്രസിന് സീറ്റ് വെച്ചുമാറ്റത്തോട് താല്‍പര്യം ഇല്ളെന്നാണ് അറിയുന്നത്. പുളിക്കീഴ് സീറ്റും കേരള കോണ്‍ഗ്രസിനാണ്. കോഴഞ്ചേരിയും കേരള കോണ്‍ഗ്രസ് ഇപ്പോള്‍ പുതുതായി ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍.എസ്.പി മലയാലപ്പുഴ ഡിവിഷനും ജനതാദള്‍ ആനിക്കാടും ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ കൂടി ഞായറാഴ്ച എത്തിയ ശേഷമെ അന്തിമ തീരുമാനം ഉണ്ടാകൂ. കൊടുമണ്‍ ഡിവിഷനില്‍ ഡി. ഭാനുദേവന്‍, എ .വിജയന്‍ നായര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസില്‍നിന്ന് ഉയര്‍ന്നുവന്നത്. ബ്ളോക് ഡിവിഷനുകളില്‍ ഇരുമുന്നണിയിലും സീറ്റുതര്‍ക്കവും സ്ഥാനാര്‍ഥി നിര്‍ണയവും നീളുകയാണ്. മിക്കയിടത്തും രൂക്ഷമായ തര്‍ക്കങ്ങളുണ്ട.് എതിര്‍പ്പുകളത്തെുടര്‍ന്ന്, നിശ്ചയിച്ച സ്നാര്‍ഥികളെ മാറ്റേണ്ട സ്ഥിതിയും ഇരുമുന്നണിക്കും ഉണ്ടായിട്ടുണ്ട് . പരാജയഭീതിയില്‍ പിന്മാറിയവരും നിരവധിയാണ്. സീറ്റുകിട്ടാതെ നിരാശരായവര്‍ പാരകളായും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഗാമപഞ്ചായത്തുകളില്‍ മിക്കയിടത്തും സ്ാഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. വോട്ട് അഭ്യര്‍ഥിച്ച് വീടുകയറിയുള്ള പ്രചാരണം, പോസ്റ്റര്‍, ബാനര്‍, പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലും ഇരുമുന്നണിയുടെയും സ്ഥാനാര്‍ഥിപ്പട്ടികകളുടെ അന്തിമതീരുമാനമായില്ല. എന്നാല്‍, ബി.ജെ.പി. മിക്കയിടത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പത്തനംതിട്ട നഗരസഭയിലെ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഇരുമുന്നണിക്കും കീറാമുട്ടിയായി മാറി. വനിതാ സംവരണ വാര്‍ഡുകളില്‍ തീരുമാനമായിട്ടുണ്ട്. സി.പി.എം. ലക്ഷ്യമിട്ടിരുന്ന സീറ്റ് സി.പി.ഐ തട്ടിയെടുത്തതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് . 11ാം വാര്‍ഡില്‍ സി.പി.എം മത്സരിക്കാനിരുന്നതാണ്. ഇതിപ്പോള്‍ സി.പി.ഐക്കാണ്. സി.പി.എമ്മിലെ നിലവിലെ കൗണ്‍സിലര്‍മാരായ കെ.അനില്‍കുമാര്‍, പി.കെ. അനീഷ് എന്നിവരുടെ സീറ്റുകളെ സംബന്ധിച്ചും തീരുമാനമായില്ല. കെ. അനില്‍ കുമാര്‍ വിജയിച്ച നാലാം വാര്‍ഡ് ഇപ്പോള്‍ സംവരണമാണ്. ആര്‍. ഹരീഷയായിരിക്കും സി.പി.എം സ്ഥാനാര്‍ഥി. അനീഷിന്‍െറ വാര്‍ഡും സംവരണമായി. ടൗണ്‍ വാര്‍ഡിനെ സംബന്ധിച്ച് യു.ഡി.എഫിലും രൂക്ഷമായ തര്‍ക്കമുണ്ട് .കേരള കോണ്‍ഗ്രസ്-എം വാര്‍ഡ് വേണമെന്ന ഉറച്ച തീരുമാനത്തിലാണ്. എന്നാല്‍, കോണ്‍ഗ്രസിലെ അനില്‍ തോമസ് ഇവിടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പലയിടത്തും തീരുമാനം ആകുംമുമ്പേ പ്രചാരണവുമായി ഇറങ്ങിയവരുമുണ്ട്. ഇവരെ പിന്തിരിപ്പിക്കുക ശ്രമകരമാണ്. ഇതില്‍ എതിര്‍പ്പുള്ളവര്‍ പാലം വലിക്കാനും തയാറായി കാത്തിരിക്കുന്നു.
Show Full Article
TAGS:
Next Story