Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമോഷണ സംഘത്തിലെ...

മോഷണ സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

text_fields
bookmark_border
റാന്നി: റാന്നി, വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ പള്ളികളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന നാലംഗ സംഘത്തിലെ മൂന്നും നാലും പ്രതികളെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ മോളിക്കല്‍ ഷിബു (38), ചെല്ലക്കാട് തുണ്ടിയില്‍ കൃഷ്ണന്‍കുട്ടി (52) എന്നിവരെയാണ് റാന്നി സി.ഐ അബ്ദുല്‍ റഹീം, എസ്.ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റാന്നിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തിലെ ഒന്നും രണ്ടും പ്രതികളായ മണിമല സ്വദേശി കൃഷ്ണന്‍കുട്ടി, ആമ സജി എന്ന സജി എന്നിവരെയും ഒന്നരമാസങ്ങള്‍ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. കണ്ടര്‍പേരൂര്‍ മാര്‍ത്തോമ പള്ളിയുടെ പാഴ്സനേജ് കുത്തി തുറന്ന് വിഡിയോ, സ്റ്റില്‍ കാമറകള്‍, മൊബൈല്‍ ഫോണ്‍, സ്വര്‍ണവള, മോതിരം എന്നിവ പ്രതികള്‍ കവര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് പള്ളി അധികൃതര്‍ പൊലീസില്‍ നേരത്തേ പരാതി നല്‍കിയിരുന്നു. പിന്നീട് അരുവിക്കുഴിയിലുള്ള മലങ്കര കാത്തോലിക്ക പള്ളിപ്പണി നടക്കുന്ന സമയമായതിനാല്‍ വികാരിയച്ചന്‍െറ താമസ സ്ഥലത്തുനിന്ന് അപഹരിച്ച 65,000 രൂപയുടെ കാഷ് ചെക് പ്രതികള്‍ വടശേരിക്കരയിലെ ഒരു ബാങ്കില്‍ കൊടുത്തു മാറി പണമാക്കി ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇടമണ്‍ കാത്തോലിക്ക പള്ളി കാണിക്കവഞ്ചി കുത്തിത്തുറുന്ന് പ്രതികള്‍ പണം മോഷ്ടിച്ചു. വെച്ചൂച്ചിറ ചരിവുകാലായില്‍ ഷിബുവിന്‍െറ വീട്ടില്‍നിന്ന് ഒരു ചാക്ക് കുരുമുളക് മോഷ്ടിച്ച കേസിലും നാല്‍വര്‍ സംഘമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. റാന്നിയിലും വെച്ചൂച്ചിറയിലും മറ്റു ചില മോഷണക്കേസുകളിലും ഇവര്‍ പ്രതികളാണ്. മറ്റൊരു മോഷണക്കേസില്‍ നേരത്തെ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളെ റാന്നി പൊലീസ് ചോദ്യംചെയ്തതോടെയാണ് മറ്റ് മോഷണങ്ങളെ കുറിച്ച് വിവരം ലഭിച്ചതും മൂന്നും നാലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതും. സിവില്‍ പൊലീസ് ഓഫിസറായ സുമിന്‍, ഷാനവാസ്, ഷാഡോ പൊലീസ് അംഗങ്ങളായ ബിജു മാത്യു, എല്‍.ടി. ലിബു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:
Next Story