Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലാ പഞ്ചായത്ത്...

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിര്‍ത്തി നിര്‍ണയിച്ച് ഉത്തരവായി

text_fields
bookmark_border
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിനെ 16 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിര്‍ത്തി നിര്‍ണിയിച്ച് സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ ഉത്തരവായി. ജനസംഖ്യ 77276 തിട്ടപ്പെടുത്തിയ പുളിക്കീഴ് നിയോജക മണ്ഡലത്തില്‍ പുളിക്കീഴ് ബ്ളോക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചാത്തങ്കേരി, മേപ്രാല്‍, കാരക്കല്‍, പുളിക്കീഴ്, വെണ്‍പാല, പരുമല, കടപ്ര, നിരണം, കൊമ്പന്‍കേരി, കണ്ണശ്ശ, നെടുമ്പ്രം എന്നീ മണ്ഡലങ്ങളാണുള്ളത്. ജനസംഖ്യ 70392 തിട്ടപ്പെടുത്തിയ മല്ലപ്പള്ളി നിയോജക മണ്ഡലത്തില്‍ പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് പരിധിയിലെ കുറ്റൂര്‍, ഓതറ എന്നീ സ്ഥലങ്ങളും മല്ലപ്പള്ളി ബ്ളോക് പഞ്ചായത്തിലെ മുക്കൂര്‍, മല്ലപ്പള്ളി, മടുക്കോലി, കവിയൂര്‍, കോട്ടൂര്‍, കുന്നന്താനം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ജനസംഖ്യ 74345 തിട്ടപ്പെടുത്തിയ ആനിക്കാട് നിയോജക മണ്ഡലത്തില്‍ മല്ലപ്പള്ളി ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ആനിക്കാട്, പുന്നവേലി, കോട്ടാങ്ങല്‍, കൊറ്റനാട്, ചാലാപ്പള്ളി, കീഴ്വായ്പൂര്, കല്ലൂപ്പാറ എന്നീ സ്ഥലങ്ങളും കോയിപ്രം ബ്ളോക്കിലെ എഴുമറ്റൂരും ഉള്‍പ്പെടുന്നു. ജനസംഖ്യ 67750 തിട്ടപ്പെടുത്തിയ അങ്ങാടി നിയോജക മണ്ഡലത്തില്‍ റാന്നി ബ്ളോക്കിലെ മക്കപ്പുഴ, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ, അങ്ങാടി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ 56405 തിട്ടപ്പെടുത്തിയ റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി ബ്ളോക്കിലെ വടശേരിക്കര, വലിയകുളം, റാന്നി എന്നീ സ്ഥലങ്ങളും ഇലന്തൂര്‍ ബ്ളോക്കിലെ കടമ്മനിട്ട, കീക്കൊഴൂര്‍ എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 65330 തിട്ടപ്പെടുത്തിയ ചിറ്റാര്‍ നിയോജക മണ്ഡലത്തില്‍ റാന്നി ബ്ളോക്കിലെ കൊല്ലമുള, പെരുനാട്, ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ 58545 ഉള്ള മലയാലപ്പുഴ മണ്ഡലത്തില്‍ കോന്നി ബ്ളോക്കിലെ മൈലപ്ര, മലയാലപ്പുഴ, കോന്നിതാഴം, അതുമ്പുംകുളം, തണ്ണിത്തോട് എന്നീ സ്ഥലങ്ങളും ജനസംഖ്യ 63995 തിട്ടപ്പെടുത്തിയ കോന്നി മണ്ഡലത്തില്‍ കോന്നി ബ്ളോക്കിലെ വകയാര്‍, അരുവാപ്പുലം, കോന്നി എന്നിവയും പറക്കോട് ബ്ളോക്കിലെ കൂടല്‍, നെടുമണ്‍കാവ് എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 73114 ഉള്ള പ്രമാടം മണ്ഡലത്തില്‍ കോന്നി ബ്ളോക്കിലെ വി-കോട്ടയം, കൈപ്പട്ടൂര്‍, വള്ളിക്കോട്, പ്രമാടം, ഇളകൊള്ളൂര്‍ എന്നിവയും ഇലന്തൂര്‍ ബ്ളോക്കിലെ ഓമല്ലൂരും പന്തളം ബ്ളോക്കിലെ തുമ്പമണ്‍, തട്ടയില്‍ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. 67278 ആണ് കൊടുമണ്‍ മണ്ഡലത്തിലെ ജനസംഖ്യ. ഈ മണ്ഡലത്തില്‍ പറക്കോട് ബ്ളോക്കിലെ ഏഴംകുളം, കൊടുമണ്‍, അങ്ങാടിക്കല്‍, കലഞ്ഞൂര്‍, ഇളമണ്ണൂര്‍ എന്നീ സ്ഥലങ്ങളും ജനസംഖ്യ 55458 തിട്ടപ്പെടുത്തിയ ഏനാത്ത് മണ്ഡലത്തില്‍ പറക്കോട് ബ്ളോക്കിലെ വടക്കടത്തുകാവ്, കൈതപ്പറമ്പ്, ഏനാത്ത്, വേലുത്തമ്പി ദളവ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ജനസംഖ്യ 71932 തിട്ടപ്പെടുത്തിയ പള്ളിക്കല്‍ മണ്ഡലത്തില്‍ പറക്കോട് ബ്ളോക്കിലെ പള്ളിക്കല്‍, പഴകുളം, പെരിങ്ങനാട്, കടമ്പനാട് എന്നീ സ്ഥലങ്ങളും പന്തളം ബ്ളോക്കിലെ പൊങ്ങലടി, വിജയപുരം എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 69798 ഉള്ള കുളനട മണ്ഡലത്തില്‍ പന്തളം ബ്ളോക്കിലെ ആറാട്ടുപുഴ, ആറന്മുള, മൂലൂര്‍, തുമ്പമണ്‍താഴം, കുളനട, ഉള്ളന്നൂര്‍, മെഴുവേലി, വല്ലന, നീര്‍വിളാകം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. 66231 ആണ് ഇലന്തൂര്‍ മണ്ഡലത്തിലെ ജനസംഖ്യ. ഇലന്തൂര്‍ ബ്ളോക്കിലെ നാരങ്ങാനം, പരിയാരം, പ്രക്കാനം, പുത്തന്‍പീടിക, ചെന്നീര്‍ക്കര, ഇലന്തൂര്‍, കുഴിക്കാല, മല്ലപ്പുഴശേരി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ 61596 തിട്ടപ്പെടുത്തിയ കോഴഞ്ചേരി മണ്ഡലത്തില്‍ ഇലന്തൂര്‍ ബ്ളോക്കിലെ കോഴഞ്ചേരി, ചെറുകോല്‍ എന്നിവയും കോയിപ്രം ബ്ളോക്കിലെ ഇടക്കാട്, പ്ളാങ്കമണ്‍, അയിരൂര്‍, ചരല്‍ക്കുന്ന്, മാരാമണ്‍ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ജനസംഖ്യ 70324 തിട്ടപ്പെടുത്തിയ കോയിപ്രം മണ്ഡലത്തില്‍ കോയിപ്രം ബ്ളോക്കിലെ ഇരവിപേരൂര്‍, പുറമറ്റം, തെള്ളിയൂര്‍, പുല്ലാട്, പൂവത്തൂര്‍, ഓതറ, നന്നൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു.
Show Full Article
TAGS:
Next Story