Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right1481 കുടുംബങ്ങള്‍ക്ക്...

1481 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു; 378 ഭൂരഹിത കുടുംബങ്ങള്‍ക്കും പട്ടയം

text_fields
bookmark_border
പത്തനംതിട്ട: കലക്ടറേറ്റ് അങ്കണത്തില്‍ നടന്ന പട്ടയമേളയില്‍ 1481 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. 378 ഭൂരഹിത കുടുംബങ്ങള്‍ക്കും പട്ടയം ലഭിച്ചു. കോഴഞ്ചേരി താലൂക്കില്‍ 37, അടൂരില്‍ 107, തിരുവല്ലയില്‍ 223, റാന്നിയില്‍ 471, കോന്നിയില്‍ 638 പട്ടയങ്ങളും അഞ്ചു എല്‍.ടി പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. റാന്നി താലൂക്കില്‍ പഴവങ്ങാടി വില്ളേജിലെ ചൂരക്കുഴി 76 ഏക്കര്‍ പുരയിടത്തിലെ 224 കൈവശക്കാരില്‍ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയ 175 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. പമ്പാവാലി പ്രദേശത്തെ 207 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു. കോന്നി താലൂക്കില്‍ താഴം വില്ളേജില്‍ നാടുകാണി കോളനിയില്‍ വര്‍ഷങ്ങളായി വീടുവെച്ച് താമസിക്കുന്നതും കൃഷി ചെയ്യുന്നവരുമായ 41 കര്‍ഷക തൊഴിലാളി കുടുംബങ്ങളുടെ പട്ടയപ്രശ്നത്തിനും പരിഹാരമായി. കോന്നി താലൂക്കില്‍ ഒമ്പതു വില്ളേജുകളിലായി കഴിയുന്ന ലക്ഷംവീട് നിവാസികളായ 54 കുടുംബങ്ങള്‍ക്കും പട്ടയം വിതരണം ചെയ്തു. 13 വില്ളേജുകളില്‍ താമസിക്കുന്ന വിവിധ തൊഴിലാളി കുടുംബങ്ങളില്‍പെട്ട 71 പേര്‍ക്കും പട്ടയം നല്‍കി. ചിറ്റാര്‍, പ്രമാടം, ഐരവണ്‍, കൂടല്‍ വില്ളേജുകളില്‍ പാറപുറമ്പോക്കില്‍ വര്‍ഷങ്ങളായി വീടുവെച്ചുകഴിയുന്ന 48 കുടുംബങ്ങള്‍ക്കും മറ്റ് പുറമ്പോക്കുകളില്‍പെട്ട 125 കുടുംബങ്ങള്‍ക്കും പട്ടയം ലഭിച്ചു. കലഞ്ഞൂര്‍, കൂടല്‍, വി. കോട്ടയം വില്ളേജുകളിലെ കനാല്‍ പുറമ്പോക്കുകളില്‍ കഴിഞ്ഞിരുന്ന 171 കുടുംബങ്ങള്‍ക്ക് പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ പതിവ് ഉത്തരവ് നല്‍കി. 11 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വനാവകാശ കൈവശരേഖയും നല്‍കി. കുറ്റപ്പുഴ വില്ളേജില്‍ ആറ്റുചിറ ഭാഗത്ത് 50 വര്‍ഷത്തിലേറെയായി പുറമ്പോക്കില്‍ വീടുവെച്ച് കഴിയുന്ന സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലുള്ള 45 കുടുംബങ്ങള്‍ക്ക് പട്ടയമേള ആശ്വാസമായി. തിരുവല്ല താലൂക്കില്‍ റവന്യൂ തരിശുഭൂമിയില്‍ വലിയകുളം കോളനിയില്‍ കഴിയുന്ന 12 കുടുംബങ്ങള്‍ക്കും കാവുംഭാഗം, തോട്ടപ്പുഴശേരി, കവിയൂര്‍, കടപ്ര വില്ളേജുകളിലെ അര്‍ഹരായ കൈവശക്കാര്‍ക്കും പട്ടയം ലഭിച്ചു. അടൂര്‍, കടമ്പനാട് വില്ളേജിലെ കലവറ കോളനി, കോളൂര്‍കുഴി എന്നിവിടങ്ങളിലെ കോളനി പട്ടയങ്ങളും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ 63 പട്ടയങ്ങളും മറ്റുള്ള 11 പട്ടയങ്ങളും വിതരണം ചെയ്തു. പത്തനംതിട്ട വില്ളേജിലെ ചുട്ടിപ്പാറയില്‍ എട്ടു കുടുംബങ്ങള്‍ക്കും ഇതിന് പുറമെ 37 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കി. കേരള ഭൂപരിഷ്കരണ നിയമപ്രകാരമുള്ള അഞ്ചു കുടികിടപ്പ് പട്ടയങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു.
Show Full Article
TAGS:
Next Story