Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസീതത്തോട്...

സീതത്തോട് ഫയര്‍സ്റ്റേഷന്‍ ഉദ്ഘാടനം വൈകുന്നു

text_fields
bookmark_border
ചിറ്റാര്‍: സീതത്തോട് ഫയര്‍സ്റ്റേഷന്‍ ഉദ്ഘാടനം വൈകുന്നു. രണ്ടു വര്‍ഷം മുമ്പ് സീതത്തോട്ടില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ രണ്ടു മുറിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷന്‍ ആധുനിക സൗകര്യത്തോടുകൂടി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുമ്പോഴും ചില തര്‍ക്കങ്ങളാണ് ഉദ്ഘാടനം നീളാന്‍ ഇടയാക്കുന്നത്. ഇപ്പോള്‍ പഞ്ചായത്ത് കെട്ടിടത്തിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് സീതത്തോട്ടില്‍ ഫയര്‍സ്റ്റേഷന്‍ ആരംഭിക്കാന്‍ പണം അനുവദിച്ചത്. രണ്ടു നിലയിലായി പണിത കെട്ടിടത്തിന് 53 സെന്‍റ് സ്ഥലം കെ.എസ്.ഇ.ബിയാണ് നല്‍കിയത്. കെ.എസ്.ഇ.ബി സ്ഥലം വിട്ടുനല്‍കുന്നതില്‍ കാലതാമസം വരുത്തിയത് നിര്‍മാണം നീളാന്‍ കാരണമായി. ഒമ്പതു ഫയര്‍മാന്മാരും മൂന്നു സീനിയര്‍ ഫയര്‍മാന്മാരും അഞ്ചു ഡ്രൈവര്‍മാരും രണ്ടു മെക്കാനിക്കും ഒരു സ്റ്റേഷന്‍ മാസ്റ്ററുമാണ് ഇവിടെയുള്ളത്. അടുത്തിടെ പുതിയ ഫയര്‍വാഹനവും എത്തിയിട്ടുണ്ട്. കേരളത്തിലെ പ്രധാന ജലവൈദ്യുതി പദ്ധതികള്‍ ഉള്ളതിനാലും ശബരിമലയുടെ പ്രാധാന്യവും കാടുകളുടെ വിസ്തൃതിയും കണക്കിലെടുത്താണ് സീതത്തോട്ടില്‍ ഫയര്‍സ്റ്റേഷന്‍ ആരംഭിച്ചത്. ശബരിമല സീസണില്‍ താല്‍ക്കാലികമായി നിലക്കലിലും ചാലക്കയത്തും പമ്പയിലും ഫയര്‍സ്റ്റേഷനുകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും സീസണ്‍ കഴിയുന്നതോടെ എല്ലാം അടച്ചുപൂട്ടും.
Show Full Article
TAGS:
Next Story