Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ്യാജരേഖ ചമച്ച്...

വ്യാജരേഖ ചമച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതായി പരാതി

text_fields
bookmark_border
അടൂര്‍: വ്യാജരേഖ ചമച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി തുച്ഛമായ വിലക്ക് വ്യക്തികള്‍ക്ക് പതിച്ചുനല്‍കിയതായി പരാതി. വ്യാജരേഖ ചമച്ച് നടത്തിയ നീക്കം തടഞ്ഞ ഡെപ്യൂട്ടി കലക്ടറെ സ്ഥലം മാറ്റിയതതിനെ തുടര്‍ന്ന് ബുധനാഴ്ച കലക്ടറേറ്റ് അങ്കണത്തില്‍ നടന്ന പട്ടയമേളയില്‍ നേരിട്ടാണ് ഈ ഭൂമിക്കുള്ള പട്ടയം കൈമാറിയതത്രെ. അടൂര്‍ താലൂക്കില്‍ പള്ളിക്കല്‍ വില്ളേജില്‍ സര്‍വേ നമ്പര്‍ 296/1, 297/1 ല്‍ ഉള്‍പ്പെട്ട 29 ആര്‍ ഭൂമിക്കുള്ള പട്ടയമാണ് നല്‍കിയത്്. മാസങ്ങള്‍ക്ക് മുമ്പ്് റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്‍െറ നേതൃത്വത്തില്‍ നടന്ന റവന്യൂ അദാലത്തില്‍ പള്ളിക്കല്‍ സ്വദേശി ലളിതാദേവി കുഞ്ഞമ്മയാണ് ഈ ഭൂമിക്ക് പട്ടയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. 75 സെന്‍റ് (29 ആര്‍) വരുന്ന പുറമ്പോക്ക് ഭൂമി കമ്പോള വില ഈടാക്കി പതിച്ചുനല്‍കാന്‍ അന്നത്തെ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടറായിരുന്ന എ.ജെ. ജയസിങ്ങിനെ ചുമതലപ്പെടുത്തി. ജയസിങ് വിശദമായി നടത്തിയ അന്വേഷണത്തില്‍ ഈ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിലും തുടര്‍നടപടികളിലും ക്രമക്കേടുണ്ടെന്ന് കണ്ടത്തെിയിരുന്നു. വിയോജനക്കുറിപ്പ് എഴുതി അദ്ദേഹം ഫയല്‍ സര്‍ക്കാറില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജയസിങ്ങിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന് ഈ ഭൂമി അപേക്ഷകയായ ലളിതാദേവി കുഞ്ഞമ്മക്ക് നല്‍കുന്നതിനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടുപോവുകയും ചെയ്തു. 75 സെന്‍റ് സ്ഥലത്തിന് സെന്‍റിന് ഒരുലക്ഷം രൂപ പ്രകാരം 75 ലക്ഷം രൂപ വിലയുണ്ട്. സെന്‍റിന് വെറും 66,000 രൂപ മാത്രം വില ഈടാക്കിയാണ് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും വര്‍ഷങ്ങളായി സര്‍ക്കാര്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഉള്ളവര്‍ക്കുമാണ് വ്യാഴാഴ്ച നടന്ന മേളയില്‍ പട്ടയം നല്‍കുന്നത് എന്നാണ് കഴിഞ്ഞദിവസം മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. ആദ്യം ഈ ഭൂമിക്ക് പട്ടയത്തിനായി അപേക്ഷ നല്‍കിയത് ലളിതാദേവി കുഞ്ഞമ്മയുടെ മകളും എയ്ഡഡ് സ്കൂളിലെ ക്ളര്‍ക്കുമായ ഗിരിജാദേവിയാണ്. ഇവിടെ ഇവര്‍ താമസിക്കുന്ന വീടും ഗിരിജയുടെ പേരിലാണ്. സര്‍ക്കാറിന്‍െറ മാനദണ്ഡം അനുസരിച്ച് പട്ടയഭൂമിക്ക് അപേക്ഷ നല്‍കുന്ന ഒരാള്‍ക്ക് വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയിലധികം കൂടാന്‍ പാടില്ളെന്നുണ്ട്. ഈ നിയമത്തിന്‍െറ പിന്‍ബലത്തിലാണ് ഡെപ്യൂട്ടി കലക്ടര്‍ ജയസിങ് ഇവര്‍ക്ക് ഭൂമി നല്‍കാനുള്ള നീക്കം തടഞ്ഞത്. ആദ്യശ്രമം പരാജയപ്പെട്ടുവെങ്കിലും ജയസിങ തെറിച്ചതോടെ ഗിരിജാദേവിയുടെ മാതാവ് പുതിയ അപേക്ഷയുമായി രംഗത്തുവന്നു. പിന്നെയാണ് വ്യാജരേഖ ചമക്കാനുള്ള നീക്കം നടന്നത്. ലളിതാദേവിയുടെ ഭര്‍ത്താവ് റിട്ട. ഹെഡ്മാസ്റ്ററാണ്. ഇദ്ദേഹത്തിന് പെന്‍ഷന്‍ ലഭിക്കുന്നതിനാല്‍ വാര്‍ഷികവരുമാനം ഒരുലക്ഷത്തിലധികം വരും. ഈ കടമ്പ കടക്കുന്നതിനായി ലളിതാദേവിയും ഭര്‍ത്താവും രണ്ടുവീടുകളിലാണ് താമസിക്കുന്നത് എന്നു വരുത്തിത്തീര്‍ത്തു. ഇതോടെ നിയമത്തിന്‍െറ സാങ്കേതികത്വവും ഒഴിവായി. പള്ളിക്കല്‍ വില്ളേജ് ഓഫിസില്‍നിന്നുമാണ് ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. വില്ളേജ് ഓഫിസറെ സ്വാധീനിച്ചാണ് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെടുത്തത് എന്നുപറയുന്നു. ഈ രേഖകളുടെ പിന്‍ബലത്തിലാണ് ഈ ഭൂമിക്ക് പട്ടയം നല്‍കിയത്. ഇതു സംബന്ധിച്ച് നാട്ടുകാരില്‍ ചിലര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
Show Full Article
TAGS:
Next Story