Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതോട്ടം മേഖലയില്‍...

തോട്ടം മേഖലയില്‍ പണിമുടക്ക് ശക്തം

text_fields
bookmark_border
പത്തനംതിട്ട: സേവനവേതന വര്‍ധന ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് നാലാം ദിവസത്തിലേക്ക്. ജില്ലയിലെ എല്ലാ തോട്ടങ്ങളും പണിമുടക്കിനെ തുടര്‍ന്ന് നിശ്ചലമായി. ജില്ലയിലെ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ തോട്ടങ്ങളായ കൊടുമണ്‍, ചന്ദനപ്പള്ളി, തണ്ണിത്തോട് എസ്റ്റേറ്റുകളിലും എ.വി.ടിയുടെ പെരുനാട്, രാജഗിരി എസ്റ്റേറ്റുകളും ചെമ്മാനി, പുന്നമൂട് സ്കൈ ഗ്രീന്‍ പോലെയുള്ള ചെറിയ തോട്ടങ്ങളും മൂന്നാം ദിനമായ ബുധനാഴ്ചയും പണിമുടക്കില്‍ നിശ്ചലമായി. പണിമുടക്കിയ തോഴിലാളികള്‍ പ്ളാന്‍േറഷന്‍ തോട്ടങ്ങളില്‍ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. പി.സി.കെ തണ്ണിത്തോട് എസ്റ്റേറ്റിന് മുന്നില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ സി.ഐ.ടി.യു നേതാവ് സോമരാജന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍. രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. ഇളമണ്ണൂര്‍ രവി, പി. ഷംസുദീന്‍, സന്തോഷ്, പി.എ. രാജു, സാവിത്രി, ജിജി എന്നിവര്‍ സംസാരിച്ചു.കൊടുമണ്‍ പി.സി.കെ എസ്റ്റേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഐ.എന്‍.ടി.യു.സി നേതാവ് കൊടുമണ്‍ ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. രാജു അധ്യക്ഷത വഹിച്ചു. ഇളമണ്ണൂര്‍ രവി, കെ. മോഹന്‍കുമാര്‍, ഗോപി, അങ്ങാടിക്കല്‍ വിജയകുമാര്‍, സഹദേവന്‍, ഹരികുമാര്‍ പുതങ്കര,തങ്കപ്പന്‍, ഉഷകുമാരി എന്നിവര്‍ സംസാരിച്ചു. ആറ് ഡിവിഷനുകളിലെയും തൊഴിലാളികള്‍ പ്രകടനമായാണ് ധര്‍ണയില്‍ പങ്കെടുത്തത്. ഹാരിസണ്‍ മലയാളം കമ്പനിയുടെ തോട്ടങ്ങളില്‍ 20 ശതമാനം ബോണസിന് വേണ്ടി തൊഴിലാളികള്‍ 25 മുതല്‍ പണിമുടക്കിലാണ്.
Show Full Article
TAGS:
Next Story