Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപില്‍ഗ്രിം, ഇക്കോ,...

പില്‍ഗ്രിം, ഇക്കോ, ഹെറിറ്റേജ് ടൂറിസത്തില്‍ ജില്ല മുന്നേറുന്നു

text_fields
bookmark_border
പത്തനംതിട്ട: വിനോദസഞ്ചാരരംഗത്ത് ജില്ലക്ക് വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ (ഡി.ടി.പി.സി) വെബ്സൈറ്റ് ഉദ്ഘാടനം കലക്ടറേറ്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പില്‍ഗ്രിം, ഇക്കോ, ഹെറിറ്റേജ് ടൂറിസം മേഖലകളില്‍ ജില്ല വളരെ മുന്നേറിക്കഴിഞ്ഞു. ജില്ലയിലെ ശബരിമല-മാരാമണ്‍-ചെറുകോല്‍പുഴ തീര്‍ഥാടനങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുക്കുന്നത്. ഇതിന് പുറമെ വിവിധ ക്ഷേത്രങ്ങളും ദേവാലയങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലേക്ക് വളരെയധികം പേര്‍ എത്തുന്നുണ്ട്. ഹെറിറ്റേജ് ടൂറിസം രംഗത്ത് ആറന്മുള ക്ഷേത്രവും ആറന്മുളക്കണ്ണാടിയും ആറന്മുള വള്ളംകളിയും ലോകശ്രദ്ധയില്‍ എത്തിക്കഴിഞ്ഞു. ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് കോന്നി ഇക്കോ ടൂറിസം മേഖല. ഇവിടുത്തെ ട്രക്കിങ്, ജീപ്പ് സഫാരി, ആനക്കൂട്, കുട്ടവഞ്ചി സഞ്ചാരം എന്നിവ ജനപ്രിയമാണ്. ഗവി വിനോദസഞ്ചാരമാണ് ജില്ലയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ഗവിയുടെ വിനോദസഞ്ചാര വികസനത്തിന് കേന്ദ്ര ധനസഹായം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ വിനോദസഞ്ചാരരംഗം വികസിപ്പിക്കുന്നതിന് കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ നേതൃത്വത്തില്‍ ഡി.ടി.പി.സി ദീര്‍ഘവീക്ഷണത്തോടെയുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി വരുകയാണ്. ലോകത്ത് എവിടെയിരുന്നും പത്തനംതിട്ടയുടെ വിനോദസഞ്ചാര സൗകര്യങ്ങളെപ്പറ്റി അറിയാനുള്ള മാര്‍ഗമാണ് ഡി.ടി.പി.സിയുടെ വെബ്സൈറ്റെന്നും മന്ത്രി പറഞ്ഞു. കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, റോഷന്‍ നായര്‍, എസ്. ബിനു, അജി അലക്സ്, ഡി.ടി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story