Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.എന്‍.ഡി.പി ...

എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ് തട്ടിപ്പിനിരയായ വനിതകള്‍ക്ക് കോടതി സമന്‍സ്

text_fields
bookmark_border
പത്തനംതിട്ട: എസ്.എന്‍.ഡി.പി മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായ വനിതകള്‍ക്ക് സമന്‍സ്. ചൈതന്യ വനിതാ സ്വയം സഹായക സംഘത്തിലെ 17 സ്ത്രീകളടക്കം 23 പേര്‍ക്കാണ് സമന്‍സ് ലഭിച്ചത്. ജനുവരി 21ന് കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാനാണ് സമന്‍സ് അയച്ചിരിക്കുന്നത്. സംഘത്തിന് കീഴിലുള്ള 17 സ്ത്രീകള്‍ക്കും മുന്‍ അടൂര്‍ യൂനിയന്‍ പ്രസിഡന്‍റ്, സെക്രട്ടറി, എസ്.എന്‍.ഡി.പി യോഗം ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരടക്കം 23 പേര്‍ക്കുമാണ് സമന്‍സ്. ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍നിന്ന് വായ്പ എടുത്ത രണ്ടു ലക്ഷം രൂപ തിരിച്ചടച്ചില്ളെന്ന ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് കോടതി സമന്‍സ് അയച്ചത്. അതേസമയം, സ്ത്രീകളില്‍ പലരും സമന്‍സ് കൈപ്പറ്റിയിട്ടില്ല. അടൂര്‍ യൂനിയന് കീഴില്‍ നടന്ന അഞ്ചു കോടിയുടെ തട്ടിപ്പില്‍ ചൈതന്യ സ്വയം സഹായ സംഘത്തിന്‍െറ പേരിലും വായ്പ എടുത്തിരുന്നു. എന്നാല്‍, ഈ പണം അംഗങ്ങള്‍ക്കാര്‍ക്കും കിട്ടിയിരുന്നില്ല. ഇതേതുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. തട്ടിപ്പിന് ഇരകളായെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സമന്‍സ് ലഭിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story