Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലാ...

ജില്ലാ സ്റ്റേഡിയത്തിന്‍െറ നിര്‍മാണം പുരോഗമിക്കുന്നു

text_fields
bookmark_border
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്‍െറ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നഗരസഭ തയാറാക്കിയ പ്ളാനും എസ്റ്റിമേറ്റും അനുസരിച്ച് സ്റ്റേഡിയം നിര്‍മാണത്തിന് 12കോടി രൂപ ചെലവ് വരുമെങ്കിലും കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍നിന്നനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചുള്ള പവിലിയന്‍െറ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്്. ഗ്രൗണ്ട് ഫ്ളോര്‍ പകുതി ഭാഗത്തെ വാര്‍പ്പ് അടുത്തയാഴ്ച നടക്കും. രണ്ട് ഭാഗമായാണ് പണി നടക്കുന്നത്. മൊത്തം 54 മീറ്റര്‍ നീളവും 12 മീറ്റര്‍ നീളവും ഉണ്ടാകും. മുന്‍വശത്തായി വരാന്തയുമുണ്ടാകും. 6500 സ്ക്വയര്‍ ഫീറ്റ് സ്ഥലത്താണ് നിര്‍മാണം നടക്കുന്നത്. കഫ്തീരിയ, ഇലക്ട്രിക്കല്‍ മുറി, ഓഫിസ്മുറി, മീഡിയ സെന്‍റര്‍, റിഫ്രഷ്മെന്‍റ് ഹാള്‍, മെഡിക്കല്‍ മുറി, കളിക്കാരുടെ ഡ്രസ് ചേഞ്ച് റും, സ്റ്റോര്‍, കിച്ചന്‍, ടൊയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്്. ഗാലറിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളു. ഗാലറിയുടെ ഫൗണ്ടേഷന്‍ പണികളും ആദ്യഘട്ടം ചെയ്തിട്ടുണ്ട്. ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വിപുലമായ സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം വികസനമാണ് ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ഇതിന് ബാക്കി തുക കൂടി കണ്ടത്തെണം. സ്റ്റേഡിയം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ കൂടി നല്‍കാമെന്ന് മുന്‍ ഭരണസമിതിക്ക് ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതിനായുള്ള പ്ളാനും എസ്റ്റിമേറ്റുമാണ് സമര്‍പ്പിച്ചിട്ടുള്ളത്. സിന്തറ്റിക് ട്രാക്, ഫുട്ബാള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍ കോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ രണ്ടാം ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ നിലവാരത്തിലുള്ള ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം ജില്ലാ ആസ്ഥാനത്ത് ഏറെ നാളായി നാട്ടുകാര്‍ ആവശ്യപ്പെടുന്ന ഒന്നാണ്. നേരത്തേ പല പദ്ധതികള്‍ക്കും രൂപം കൊടുത്തതാണെങ്കിലും അതൊന്നും നടപ്പായില്ല. കുറെ നാളായി സ്റ്റേഡിയം നാശോന്മുഖമായി കിടക്കയായിരുന്നു. ഇവിടത്തെ കംഫര്‍ട്ട് സ്റ്റേഷന്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. സോളാര്‍ വിളക്കുകള്‍ മുഴുവനും ഇളക്കിക്കൊണ്ടു പോകുകയും ചെയ്തു. മഴക്കാലത്ത് സ്റ്റേഡിയം ചളിക്കുണ്ടാകയും ചെയ്യാറുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story