Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേവസ്വം ബോര്‍ഡ്...

ദേവസ്വം ബോര്‍ഡ് ഇടപെടല്‍ ശക്തമാക്കുന്നു

text_fields
bookmark_border
ശബരിമല: ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിച്ച് ദേവസ്വം ബോര്‍ഡ്. ഭക്തരും മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങള്‍ ഗൗരവത്തിലെടുത്ത് പരിഹാരവുമായി മുന്നോട്ടുപോവുമെന്ന് അധികൃതര്‍ അറിയിച്ചു. പമ്പയിലും സന്നിധാനത്തും ഡോളിക്കാരുടെ സാമ്പത്തിക ചൂഷണം പൊലീസുകാരുടെ സഹായത്തോടെ നിര്‍ത്തലാക്കി. സ്വാമിഭക്തരെ ബുദ്ധിമുട്ടിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ തീര്‍ഥാടന സ്ഥലത്തുനിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. അമിതവില, വൃത്തിയില്ലായ്മ, മോശമായ പെരുമാറ്റം, അനധികൃത കച്ചവടം, അനധികൃത താമസം എന്നിവ വിവിധ വകുപ്പുകളുടെ സഹായത്തോടെ ഒഴിവാക്കിയെടുത്തു. സന്നിധാനത്തും പമ്പയിലും വഴിപാടിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ വൃത്തിയും ശുദ്ധിയും ഉള്ളതാക്കി. സന്നിധാനത്തെ വഴിപാട് അരിയിലെ ഇരുമ്പ്, പ്ളാസ്റ്റിക്, കമ്പി, മറ്റ് മാലിന്യം എന്നിവ നീക്കം ചെയ്യുന്നതിന് മണിക്കൂറില്‍ ഒരു ടണ്‍ ശേഷിയുള്ള പുതിയ യന്ത്രം വാങ്ങാന്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി. അടുത്ത ആഴ്ചയോടെ യന്ത്രം സന്നിധാനത്ത് എത്തും. താമസമുറി ഒഴിഞ്ഞ് ഒരു മണിക്കൂറിനകം രസീതുമായി അക്കോമഡേഷന്‍ ഓഫിസിലത്തെിയാല്‍ നിക്ഷേപതുക മുഴുവന്‍ തിരികെ നല്‍കും. വാടകമുറി എടുക്കുന്നതിനുള്ള നിര്‍ദേശങ്ങളും നിബന്ധനകളും വിവിധ ഭാഷകളില്‍ എഴുതി അക്കോമഡേഷന്‍ ഓഫിസിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചു. ഹൈകോടതിയുടെ നിര്‍ദേശപ്രകാരം ഭണ്ഡാരത്തില്‍ ഡ്യൂട്ടി നോക്കുന്ന പൊലീസുകാര്‍ ഷര്‍ട്ടിനുപകരം നീലഷാള്‍ ധരിക്കാന്‍ നിര്‍ദേശിച്ചു. ഇവര്‍ക്കായി 20 നീല ഷാള്‍ ദേവസ്വം ബോര്‍ഡ് വാങ്ങി നല്‍കുകയും ചെയ്തു. മരക്കൂട്ടം മുതല്‍ ശരംകുത്തിവരെയുള്ള ആറ് ക്യൂ കോംപ്ളക്സുകളില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനായി 30 പിന്‍ സംവിധാനം സ്ഥാപിച്ചു. ക്യൂ കോംപ്ളക്സുകളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് സംവിധാനം ഒരുക്കി.
Show Full Article
TAGS:LOCAL NEWS 
Next Story