Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളി റൂട്ടില്‍...

മല്ലപ്പള്ളി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് ‘ചവിട്ടിപ്പിടിക്കുന്നു’

text_fields
bookmark_border
തിരുവല്ല: മല്ലപ്പള്ളി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് കാര്യക്ഷമമായി നടക്കുന്നില്ളെന്ന് ആക്ഷേപം. തിരുവല്ല ഡിപ്പോയില്‍നിന്ന് പായിപ്പാട് കുന്നന്താനം വഴി മല്ലപ്പള്ളിക്കുള്ള സര്‍വിസുകളാണ് നഷ്ടത്തിന്‍െറ കണക്കും ജീവനക്കാരുടെ കുറവും കാട്ടി കാര്യക്ഷമമായി നടത്താതിരിക്കുന്നത്. തിരുവല്ലയില്‍നിന്ന് ഈ റൂട്ടില്‍ നിരവധി സ്വകാര്യ ബസുകള്‍ ലാഭകരമായി സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പുവരെ കെ.എസ്.ആര്‍.ടി.സി തന്നെ ഈ റൂട്ട് ലാഭകരമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സര്‍വിസ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിലവിലുണ്ടായിരുന്ന സര്‍വിസുകളില്‍ പലതും നഷ്ടത്തില്‍ എന്ന പേരില്‍ നിര്‍ത്തലാക്കി കഴിഞ്ഞു. ഇതിനോടകം കൂടുതല്‍ സ്വകാര്യ ബസുകള്‍ക്ക് ഈ റൂട്ടില്‍ പെര്‍മിറ്റ് നല്‍കുകയും ചെയ്തു. ഇതോടെ, കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ യഥാര്‍ഥനഷ്ടത്തിലാകുകയും കാര്യക്ഷമമായി സര്‍വിസ് നടത്താതിരിക്കുക പതിവാക്കുകയും ചെയ്തുവരികയാണിപ്പോള്‍. കൃത്യസമയത്ത് സര്‍വിസ് നടത്താതിരിക്കുക, സ്വകാര്യ ബസിനുതൊട്ടു പിന്നാലെ ഓടുക, പഴഞ്ചന്‍ ബസുകള്‍ നിരത്തിലിറക്കി യാത്ര ക്ളേശകരമാക്കുക, യാത്രക്കാരെ കയറ്റുന്നതില്‍ ജാഗ്രത കുറവ് കാട്ടുക തുടങ്ങിയ നടപടികളിലൂടെ കെ.എസ്.ആര്‍.ടി.സി തന്നെ ഈ റൂട്ടിനെ നഷ്ടത്തിലാക്കുകയായിരുന്നു എന്ന ആക്ഷേപമുണ്ട്. സ്വകാര്യ ബസ് സര്‍വിസുകളെ സഹായിക്കുക എന്ന ചിലരുടെ താല്‍പര്യമായിരുന്നുവത്രേ ഇതിന് പിന്നില്‍. ഈ ആക്ഷേപം ശരിവെക്കുന്നതാണ് ഈ റൂട്ടിലെ ഇന്നത്തെ കെ.എസ്.ആര്‍.ടി.സി സര്‍വിസിന്‍െറ അവസ്ഥ. ഒമ്പതു ബസുകള്‍ നേരത്തേ സര്‍വിസ് നടത്തിയിരുന്നത് ഏഴായും പിന്നെ അഞ്ചായും ചുരുങ്ങി. ഇപ്പോള്‍ നിലവില്‍ മൂന്നായി. ഒരു ബസ് കേടായാല്‍ പകരം ഓടിക്കാന്‍ ബസ് കണ്ടത്തൊനാകുന്നില്ല. നിലവിലുള്ള മൂന്നും പഴഞ്ചന്‍ ബസുകളാണ്. ഇവക്ക് സ്വകാര്യ ബസുകളുമായി കിടപിടിച്ച് ഓടാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. മാസത്തിലൊരു ദിവസമെങ്കിലും ഒരണ്ണമെങ്കിലും തകരാറുമൂലം വഴിയില്‍ കിടക്കുക പതിവാണ്. പലപ്പോഴും രാത്രി ബസിന്‍െറ സ്ഥലപ്പേര് ബോര്‍ഡില്‍ വെളിച്ചമുണ്ടാകാറില്ല, അറ്റകുറ്റപ്പണി അടക്കം ഈ സര്‍വിസുകള്‍ നടത്തുന്നതില്‍ കാര്യക്ഷമത ഇല്ലായ്മ നന്നേ പ്രകടമാണ്. ഡിപ്പോയില്‍നിന്ന് 20 മിനിറ്റ് ഇടവിട്ട് പതിനാറോളം ട്രിപ്പുകള്‍ നടത്തുക എന്നതാണ് ചെയില്‍ സര്‍വിസുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ മൂന്നോ നാലോ ട്രിപ് ഓടിയാലായി എന്ന നിലയാണ്. അങ്ങനെ ലാഭകരമായിരുന്ന ഒരു റൂട്ട് സര്‍വിസ് കാര്യക്ഷമത ഇല്ലായ്മ മൂലമോ, മന$പൂര്‍വമായോ നഷ്ടത്തിലാക്കുകയാണ് കെ.എസ്.ആര്‍.ടി.സി ചെയ്തത്. ഇത് ഡിപ്പോയുടെ വരുമാനത്തെ കാര്യമായി ബാധിച്ചു. ജീവനക്കാരുടെ കുറവ് സര്‍വിസ് മുടക്കുന്നതിന് കാരണമായി. ഈ കുറവ് ചെയില്‍ സര്‍വിസിനെ വല്ലാതെ ബാധിക്കുകയുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story