Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉപജില്ലാ സ്കൂള്‍...

ഉപജില്ലാ സ്കൂള്‍ കലോത്സവം തുടങ്ങി

text_fields
bookmark_border
കോഴഞ്ചേരി: ആറന്മുള വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ഇടയാറന്മുള എ.എം.എ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ് ഐഷ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ് സോളമന്‍ ചെങ്ങനാശേരി നിര്‍വഹിച്ചു. വിനീത അനില്‍, പ്രസാദ് വേരുങ്കല്‍, എന്‍.എസ്. കുമാര്‍, രമാദേവി, ദേവി രമേശ്, കെ.കെ. ശിവാനന്ദന്‍, മനോജ് ജോര്‍ജ്, സുജ സുരേഷ്, വി.ആര്‍. കാവേരി, കരുണ ശരത് തോമസ് എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ് ആര്‍. വിജയന്‍ നായര്‍ കലോത്സവ നഗറില്‍ പതാക ഉയര്‍ത്തി. ളാഹ സെന്തോം പള്ളി ഓഡിറ്റോറിയം, എ.എം.എം മാര്‍ത്തോമ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലായി ആറ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story