Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലാ സീനിയര്‍...

ജില്ലാ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്: ചലഞ്ചേഴ്സ് നെല്ലിക്കാല ജേതാക്കള്‍

text_fields
bookmark_border
പത്തനംതിട്ട: കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്പോര്‍ട്സ് ക്ളബ് ആന്‍ഡ് പബ്ളിക് ലൈബ്രറി പ്ളാറ്റിനം ജൂബിലി കമ്മിറ്റിയുടെയും ജില്ലാ വോളിബാള്‍ അസോസിയേഷന്‍െറയും നേതൃത്വത്തില്‍ നടന്ന 33ാമത് ജില്ലാ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചലഞ്ചേഴ്സ് നെല്ലിക്കാല ജേതാക്കളായി. ഫൈനലില്‍ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്കാണ് കോഴഞ്ചേരി സെന്‍റ് തോമസ് കോളജിനെ പരാജയപ്പെടുത്തിയത് (25-17, 25-18, 25-14). സമാപന സമ്മേളനം കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബാള്‍ അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്‍റ് സലിം വകയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണദേവി സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍, ബ്ളോക് പഞ്ചായത്ത് അംഗം ജെറി മാത്യു സാം, അഡ്വ. ശ്രീരാജ്, ജോ തോമസ്, ബാബു വടക്കേല്‍, സിറിള്‍ സി. മാത്യു, കുര്യന്‍ മടക്കല്‍, ജോണ്‍സണ്‍ തെക്കോട്ടില്‍, രാജേഷ് നെല്ലിക്കാല, മാത്യു സക്കറിയ, ഡോ. മാത്യു പി. ജോണ്‍, ജോബി മാത്യു, പ്രതീഷ് ചാക്കോ, അനൂപ് ജോര്‍ജ്, ജിതിന്‍ വിജയന്‍, ജോണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story