Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനെല്ലിന് വ്യാപക...

നെല്ലിന് വ്യാപക ഓലകരിച്ചില്‍; വള്ളിക്കോട്ട് കര്‍ഷകര്‍ ഭീതിയില്‍

text_fields
bookmark_border
കൊടുമണ്‍: വള്ളിക്കോട് പഞ്ചായത്തിലെ നരിക്കുഴി-വാളാകുഴി, നടുത്തൊടി, വേട്ടകുളത്ത് പാടശേഖരങ്ങളിലെ ഏക്കറുകണക്കിന് നെല്‍കൃഷിയില്‍ ഓലകരിച്ചില്‍ രോഗം വ്യാപകമായി പടരുന്നു. 45 മുതല്‍ 55 ദിവസം വരെ പ്രായമായ നെല്‍ച്ചെടികള്‍ക്കാണ് രോഗം. ഓലകളില്‍ ചെറിയ തോതില്‍ കറുപ്പു നിറം വരികയും അത് ഓല മുഴുവന്‍ വ്യാപിച്ച് കരിഞ്ഞുപോകുകയുമാണ് ചെയ്യുന്നത്. ഇത് ക്രമേണ നെല്‍ച്ചെടിയെ പൂര്‍ണമായും ബാധിക്കുകയും ചെടി നശിച്ചുപോകുകയും ചെയ്യുന്നു. കതിരിന് മുന്നോടിയായി അടിക്കുന്ന പരുവത്തിലേക്കത്തെുന്ന നെല്‍ച്ചെടിയെ ബാധിച്ച രോഗം കര്‍ഷകരെ ആശങ്കയിലാഴ്ത്തി. രണ്ടാഴ്ചയിലധികമായി രോഗം കണ്ടുതുടങ്ങിയിട്ട്. വളരെ പെട്ടെന്നാണ് രോഗം വ്യാപകമാകുന്നത്. കൃഷിഭവനില്‍ വിവരമറിയിച്ചിട്ടും രോഗം തിരിച്ചറിയാനോ ഫലപ്രദമായ പ്രതിരോധ നടപടി സ്വീകരിക്കാനോ ഇതുവരെ കാര്യമായ ശ്രമം തുടങ്ങിയിട്ടില്ല. കൃഷിഭവന്‍ മുഖേന വിതരണം ചെയ്ത ‘കാഞ്ചന’ ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് ഇവിടങ്ങളില്‍ ഇത്തവണ കൂടുതലായി കൃഷിയിറക്കിയിരിക്കുത്. വടക്കന്‍ ജില്ലകളിലെ നെല്‍കൃഷിയില്‍ അടുത്തിടെ പടര്‍ന്നുപിടിച്ച ഓലകരിച്ചില്‍ രോഗം തന്നെയാണ് ഇതെന്ന് കര്‍ഷകര്‍ സംശയിക്കുന്നു. വ്യാപകമായി നെല്‍ച്ചെടികളില്‍ രോഗം പടരുന്ന അവസ്ഥയില്‍ കൃഷിക്കാര്‍ ഭീതിയിലാണ്. പലരും കടംവാങ്ങിയും പണയപ്പെടുത്തിയുമാണ് കൃഷിയിറക്കിയത്. കുറച്ചുപേരുടെ കൃഷി ശക്തമായ മഴയിലും വെള്ളത്തിലും നശിച്ചിരുന്നു. അതിനുശേഷം വീണ്ടും കൃഷിയിറക്കിയവരുമുണ്ട്. നെല്‍ വിത്തു വിതരണം നടത്തിയതൊഴിച്ചാല്‍ ഒരുവിധ സഹായവും കൃഷി വകുപ്പില്‍നിന്ന് ലഭിച്ചിട്ടില്ല. മുമ്പ് വളം, പൂട്ടുകൂലി ഉള്‍പ്പെടെയുള്ള സാമ്പത്തികസഹായങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഇത്തവണ ഇത്തരത്തിലുള്ള സഹായങ്ങള്‍ ഒന്നുംതന്നെ നല്‍കിയിട്ടില്ല. കൃഷി കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലും വള്ളിക്കോട്ടെ കര്‍ഷകര്‍ ലാഭനഷ്ടക്കണക്കിനുപരിയായി പരമ്പരാഗതമായി തന്നെ കൃഷി ചെയ്തുവരുന്നവരാണ്. ജില്ലയില്‍ നെല്‍കൃഷി നടത്തുന്ന അപൂര്‍വം പഞ്ചായത്തുകളിലൊന്നാണ് വള്ളിക്കോട്. ഈ സാഹചര്യത്തില്‍ പ്രകൃതിക്ഷോഭത്താലും പലവിധരോഗങ്ങളാലും കൃഷി നശിക്കുന്ന അവസരങ്ങളില്‍ കൃഷി വകുപ്പ് അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരമായ മാര്‍ഗനിര്‍ദേശങ്ങളും മറ്റു സഹായങ്ങളുമാണ് വേണ്ടതെന്ന് കര്‍ഷക പ്രതിനിധികളായ വി. പ്രദീപ്, രാമചന്ദ്രന്‍ നായര്‍, രവീന്ദ്രനാഥ് എന്നിവര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story