Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആറന്മുളക്കണ്ണാടി...

ആറന്മുളക്കണ്ണാടി ശില്‍പികളെ സൊസൈറ്റി ദ്രോഹിക്കുന്നുവെന്ന്

text_fields
bookmark_border
പത്തനംതിട്ട: പരമ്പരാഗത ആറന്മുളക്കണ്ണാടി ശില്‍പികളെ ദ്രോഹിക്കുന്ന നിലപാടില്‍നിന്ന് വിശ്വബ്രാഹ്മണ ആറന്മുള മെറ്റല്‍ മിറര്‍ നിര്‍മാണ്‍ സൊസൈറ്റി ഭാരവാഹികള്‍ പിന്മാറണമെന്ന് വിശ്വബ്രാഹ്മണ സമാജം ആറന്മുള ശാഖ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികളെ ഒഴിവാക്കി ആറന്മുളയിലെ വിശ്വകര്‍മ കുടുംബങ്ങളിലെ ശില്‍പികളെ മാത്രം പണി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടതിന്‍െറ പേരിലാണ് വിശ്വബ്രാഹ്മണ സൊസൈറ്റിയില്‍നിന്ന് ആറന്മുളയിലെ കണ്ണാടി നിര്‍മാതാക്കളായ മോഹനന്‍ ആചാരി, പൊന്നപ്പന്‍ ആചാരി തുടങ്ങിയ ആദ്യകാല ശില്‍പികളെയും അവരുടെ കുടുംബങ്ങളെയും മാറ്റി തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത്. ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്ട്രര്‍ പ്രകാരം വിശ്വബ്രാഹ്മണ സൊസൈറ്റിക്കും അതില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കും മാത്രമേ ആറന്മുളക്കണ്ണാടി നിര്‍മിക്കുന്നതിനും വിപണനം നടത്തുന്നതിനും അവകാശമുള്ളു. കണ്ണാടി വില്‍പന നടത്തുന്നതിന് പേറ്റന്‍റ് ഉള്ളവര്‍ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കണ്ണാടി നിര്‍മിക്കുന്നത്. പൈതൃകമായി ലഭിച്ച കണ്ണാടിയുടെ ലോഹക്കൂട്ട് രഹസ്യം വിശ്വകര്‍മജര്‍ പരിശുദ്ധിയോടെ കാത്തുസൂക്ഷിച്ചുപോരുന്നതാണ്. അങ്ങനെയുള്ള കണ്ണാടിക്ക് കളങ്കമേല്‍പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സൊസൈറ്റി ഭാരവാഹികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 1992ല്‍ ഇന്നുള്ളതില്‍വെച്ചേറ്റവും വലിയ കണ്ണാടി നിര്‍മിച്ച മോഹനന്‍ ആചാരി, പൊന്നപ്പന്‍ ആചാരി എന്നിവരുടെ കുടുംബങ്ങളെ ദ്രോഹിക്കുകയാണ്. ആദ്യകാല കണ്ണാടി നിര്‍മാതാക്കളെല്ലാം സൊസൈറ്റിക്ക് എതിരാണ്. സൊസൈറ്റിയുടെ തലപ്പത്തുള്ളവരില്‍ പലരും ആറന്മുളക്കണ്ണാടിയുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരല്ല. ഇവരെല്ലാം ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ടാണ് ജോലി ചെയ്യിക്കുന്നത്. ഇത് ഈ പൈതൃകസ്വത്തിനോടും ആറന്മുളയോടും കാണിക്കുന്ന വഞ്ചനയാണ്. ഇതിനെ ചോദ്യംചെയ്തതിന്‍െറ പേരിലാണ് ജി.ഐ.ആര്‍ പേറ്റന്‍റ് ദുരുപയോഗം ചെയ്തെന്ന പേരില്‍ ഒരേ തൊഴില്‍ ചെയ്യുന്നവരുടെ പേരില്‍ കള്ളക്കേസ് കൊടുക്കുന്നത്. ഈ കേസില്‍ നാലു കുടുംബങ്ങളാണ് വഴിയാധാരമായത്. ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് പണിയിച്ച് വില്‍പന നടത്തുന്നതിലുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ കണ്ണാടി നിര്‍മിച്ച് പ്രതിഷേധിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിശ്വബ്രാഹ്മണ സമാജം ആറന്മുള ശാഖ പ്രസിഡന്‍റ് കെ.എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി ആര്‍. മുരുകന്‍, മോഹനന്‍ ആചാരി, പൊന്നപ്പന്‍ ആചാരി, ടി. ബാലചന്ദ്രന്‍ ആറന്മുള എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story