Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലഹരിക്കടത്ത് തടയാൻ...

ലഹരിക്കടത്ത് തടയാൻ കലക്ടറുടെ പ്രത്യേക സ്‌ക്വാഡുകള്‍

text_fields
bookmark_border
പത്തനംതിട്ട: ക്രിസ്മസ്-പുതുവത്സരാഘോഷത്തിന് വ്യാജമദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവയുടെ വിപണനവും വിതരണവും തടയാൻ എക്‌സൈസ്, പൊലീസ്, റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡിനെ ജില്ലയിലെ എല്ലാ താലൂക്കുകളിലും നിയോഗിച്ച് കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. തഹസില്‍ദാറുടെ നേതൃത്വത്തിലാണ് താലൂക്ക്തല സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. അടൂര്‍ താലൂക്ക്തല സ്‌ക്വാഡില്‍ തഹസില്‍ദാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, അടൂര്‍, കൊടുമണ്‍, ഏനാത്ത്, പന്തളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്നിവരാണ് അംഗങ്ങള്‍. കോഴഞ്ചേരി താലൂക്ക്തല സ്‌ക്വാഡില്‍ തഹസില്‍ദാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പത്തനംതിട്ട, ഇലവുതിട്ട, ആറന്മുള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്നിവരാണ് അംഗങ്ങള്‍. മല്ലപ്പള്ളി താലൂക്ക്തല സ്‌ക്വാഡില്‍ തഹസില്‍ദാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കീഴ് വായ്പൂര്, പെരുമ്പെട്ടി സ്േറ്റഷന്‍ ഹൗസ് ഓഫിസര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍. റാന്നി താലൂക്ക്തല സ്‌ക്വാഡില്‍ തഹസില്‍ദാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റാന്നി, വടശ്ശേരിക്കര, പെരുനാട്, വെച്ചൂച്ചിറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍, റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്നിവരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍. തിരുവല്ല താലൂക്ക്തല സ്‌ക്വാഡില്‍ തഹസില്‍ദാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുവല്ല, പുളിക്കീഴ്, കോയിപ്രം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍, തിരുവല്ല ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്നിവരാണ് അംഗങ്ങള്‍. കോന്നി താലൂക്ക്തല സ്‌ക്വാഡില്‍ തഹസില്‍ദാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്തനംതിട്ട, കോന്നി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റേഞ്ച് ഓഫിസ്, കോന്നി, തണ്ണിത്തോട്, കൂടല്‍, മലയാലപ്പുഴ, ചിറ്റാര്‍, മൂഴിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍, കോന്നി, വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍. 'ഇനി ഞാനൊഴുകട്ടെ...' മഠത്തില്‍തോട് പുനരുജ്ജീവിപ്പിക്കുന്നു പത്തനംതിട്ട: 'ഇനി ഞാനൊഴുകട്ടെ' ജനകീയ കൂട്ടായ്മയുടെ ഭാഗമായി പെരുനാട് ഗ്രാമപഞ്ചായത്തിലെ പുതുക്കട, കണ്ണന്നുമണ്‍ വാര്‍ഡുകളില്‍കൂടി കടന്നുപോകുന്ന മഠത്തില്‍തോട് ജനപങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ബീന സജി നിര്‍വഹിച്ചു. സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവർ ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി. സംസ്ഥാന സര്‍ക്കാറും ഹരിതകേരളം മിഷനും തദ്ദേശഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ജനകീയ കൂട്ടായ്മയിലൂടെ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story