Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമിതവില: 78,000 രൂപ...

അമിതവില: 78,000 രൂപ പിഴ ഈടാക്കി

text_fields
bookmark_border
ശബരിമല: പമ്പയിലെയും പരിസര പ്രദേശങ്ങളിലേയും കച്ചവടസ്ഥാപനങ്ങളിലും സ്റ്റാളുകളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിൻെറ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ തീര്‍ഥാടകരില്‍നിന്ന് അമിതവില ഈടാക്കിയ 10 കച്ചവടസ്ഥാപന ഉടമകളിൽനിന്ന് 78,000 രൂപ പിഴ ചുമത്തി. കരിക്കിന് നിശ്ചയിച്ചിരുന്ന 30 രൂപയുടെ ഇരട്ടി രാത്രികാലങ്ങളില്‍ ഈടാക്കുന്നുവെന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് സ്റ്റാളുടമയില്‍നിന്ന് 25,000 രൂപ പിഴ ഈടാക്കിയത്. വരുംദിവസങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് ആര്‍.ഐ. ജ്യോതിലക്ഷ്മിയും എക്‌സിക്യൂട്ടിവ് മജിട്രേറ്റ് കെ. സുനില്‍കുമാറും അറിയിച്ചു. ശബരീശ സന്നിധിയില്‍ കുത്തിയോട്ടം അരങ്ങേറി ശബരിമല: സന്നിധാനം നടപ്പന്തലിന് സമീപമുള്ള ശ്രീധർമശാസ്ത ഓഡിറ്റോറിയത്തില്‍ വെട്ടികുളങ്ങര ചേപ്പാട് ഹേമാംബിക കുത്തിയോട്ട സമിതിയുടെ കുത്തിയോട്ടം അരങ്ങേറി. കുമ്മിപ്പാട്ടിനനുസരിച്ച് താളാത്മകമായ പാദ ചലനങ്ങളോടെ കുത്തിയോട്ടനൃത്തം വശ്യതയാര്‍ന്നതായിരുന്നു. അയ്യപ്പചരിതം, ശ്രീകൃഷ്ണചരിതം, ഭദ്രകാളി ചരിതം തുടങ്ങിയ കുമ്മികളാണ് അവതരിപ്പിച്ചത്. ചേപ്പാട് ശ്രീരാജ്, പ്രസാദ് എന്നിവര്‍ നേതൃത്വം കൊടുക്കുന്ന കുട്ടികളടങ്ങുന്ന 50 അംഗ സംഘമാണ് പരിപാടി അവതരിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് സംഘം ശബരിമലയില്‍ കുത്തിയോട്ടം അവതരിപ്പിച്ചത്. ഇവര്‍ വിവിധ ക്ഷേത്ര സന്നിധികളില്‍ കുത്തിയോട്ടം നടത്തിവരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story