Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവർണചിത്രങ്ങൾ നിറഞ്ഞ്​...

വർണചിത്രങ്ങൾ നിറഞ്ഞ്​ അംഗൻവാടി ചുവരുകൾ

text_fields
bookmark_border
കോന്നി: കുരുന്നുകളുടെ സരസ്വതി ക്ഷേത്രത്തിൻെറ ചുവരുകൾ ചിത്രങ്ങളാൽ നിറഞ്ഞു. കോന്നി പഞ്ചായത്തിലെ 11ാം വാർഡിലെ 39ാംനമ്പർ അംഗൻവാടി കെട്ടിടത്തിൻെറ ചുവരുകളിലാണ് കാർട്ടൂൺ ചിത്രങ്ങൾ നിറഞ്ഞത്. ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസിൻെറ അവധിക്കാല ക്യാമ്പിൻെറയും എൻ.എസ്.എസിൻെറ അക്ഷര സമൃദ്ധിയുടെയും ഭാഗമായിട്ടാണ് അംഗൻവാടി കെട്ടിടത്തിൻെറ ചുവരുകൾ വർണാഭമായത്‌. എൻ.എസ്.എസ് ക്ലബിലെ 50 പേരടങ്ങുന്ന വിദ്യാർഥി സംഘത്തിൻെറ കലാവിരുന്നാണിത്. ക്യാമ്പിന് ചാർജ് ഓഫിസർ ബിന്ദു.ബി.നായർ, സ്കൂൾ പ്രിൻസിപ്പൽ ഗോപകുമാർ എന്നിവർ നേതൃത്വം നൽകുന്നൂ. ഹെൽമറ്റ് ധരിക്കാത്തവർക്ക് മധുരശിക്ഷ നൽകി വിദ്യാർഥികൾ കോന്നി: ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാർക്ക് മധുര ശിക്ഷ നൽകി കോന്നി ജനമൈത്രി പൊലീസും കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ടീം അംഗങ്ങളും. ഹെൽമറ്റ് ഇല്ലാത്ത യാത്രികരെ തടഞ്ഞ് നിർത്തി ബോധവത്കരണം നടത്തിയശേഷം ലഡു നൽകി വിട്ടയക്കുകയായിരുന്നു. രാവിലെ കോന്നി പൊലീസ് സ്റ്റേഷനിൽ െവച്ച് വിദ്യാർഥികൾക്ക് ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി. ഹെൽമറ്റ് ഉപയോഗിക്കേണ്ട ആവശ്യകത, സീറ്റ് ബെൽറ്റ് ധരിക്കേണ്ട ആവശ്യം എന്നിവ സംബന്ധിച്ച് ക്ലാസെടുത്തു. തുടർന്ന് വ്യത്യസ്തമായ ട്രാഫിക് ബോധവത്കരണ പരിപാടിയിൽ കുട്ടികളും പങ്കാളികളാകുകയായിരുന്നു. റോഡിൽ ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് വാഹനം ഓടിക്കുന്നവരെ വാഹനം നിർത്തിച്ച് ബോധവത്കരണം നടത്തിയശേഷം ലഘുലേഖയും ലഡുവും സമ്മാനിക്കുകയായിരുന്നു. ഹെൽമറ്റില്ലാതെ യാത്ര ചെയ്ത ഇരുചക്രവാഹന യാത്രക്കാർക്കാണ് പ്രത്യേക മധുര ശിക്ഷ നൽകിയത്. ശിക്ഷാ നടപടികളും പറഞ്ഞ ശേഷമാണ് പെറ്റിക്ക് പകരം ലഡു നൽകിയത്. കോന്നി സി.ഐ എസ്.അഷാദ്, എസ്.ഐ മനോജ്, സി.പി.ഒ മാരായ ഷാജഹാൻ, അൻസാജു, ജനമൈത്രി പൊലീസ് ഓഫിസർമാരായ സുബീഖ്, ജയശ്രീ സ്കൗട്സ് മാസ്റ്റർ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടി. പരിപാടികൾ ഇന്ന് കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ദശാവതാരച്ചാര്‍ത്ത് മഹോത്സവം, അവതാരദര്‍ശനം-രാവിലെ 5.00 കടയ്ക്കാട് ഭദ്രകാളിക്ഷേത്രം: സപ്താഹയജ്ഞം, അന്നദാനം-ഉച്ച 12.00 കാരയ്ക്കാട് ശ്രീധർമശാസ്താക്ഷേത്രം: സപ്താഹയജ്ഞം, അന്നദാനം-ഉച്ച 12.00 തുമ്പമൺ മുട്ടം ശാലേം മാർത്തോമപള്ളി: ക്രിസ്മസ് കരോൾ-വൈകീട്ട് 6.00
Show Full Article
TAGS:LOCAL NEWS 
Next Story