Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൗരത്വഭേദഗതി നിയമം:...

പൗരത്വഭേദഗതി നിയമം: പെരുനാട്ടിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി

text_fields
bookmark_border
വടശ്ശേരിക്കര: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുനാട്ടിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. കൊച്ചുപാലം ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം പെരുനാട് സഹകരണ ബാങ്കിന് മുന്നിൽ സമാപിച്ചു. പൊതുസമ്മേളനം സി.പി.എം നേതാവ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി ചെയർമാൻ അബ്ദുൽറസാഖ് അധ്യക്ഷത വഹിച്ചു. എൻ.സി.എച്ച്.ആർ.ഒ ദേശീയ സെക്രട്ടറി റെനി ഐലിൻ, എ. ഷംസുദ്ദീൻ, മുസ്ലിംലീഗ് പെരുനാട് പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് മാങ്കമണ്ണിൽ, ആരിഫ് മൗലവി, റഹീം മൗലവി, നൗഷാദ് അൽഖാസിമി, ഷമ്മാദ് മൗലവി എന്നിവർ നേതൃത്വം നൽകി. പിതാവിനെ വെട്ടിയ കേസിൽ മകൻ അറസ്റ്റിൽ പന്തളം: പിതാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ മകൻ അറസ്റ്റിൽ. തുമ്പമൺ നടുവിലേമുറി പുലിയമഠം മേലേതിൽ സുനിലാണ് (31) അറസ്റ്റിലായത്. കഴിഞ്ഞ 21നാണ് പിതാവ് ദാമോദരന് (63) വെട്ടേറ്റത്. വീടിൻെറ മുന്നിൽവെച്ച് ഇരുവരും വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇതേതുടർന്ന് സുനിൽ പിതാവിനെ വെട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തോളിന് വെട്ടേറ്റ ദാമോദരനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെതുടർന്ന് സുനിൽ ഒളിവിലായിരുന്നു. എസ്.ഐ ജയചന്ദ്രൻ, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ കിരൺ എന്നിവർ നേതൃത്വം നൽകി. ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story