Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല: ഇതുവരെ...

ശബരിമല: ഇതുവരെ ഹൃദയാഘാതം മൂലം മരിച്ചവര്‍ 19

text_fields
bookmark_border
ശബരിമല: ദര്‍ശനത്തിനായി മലകയറുന്നതിനിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ഈ തീര്‍ഥാടനകാലത്ത് ഇതുവരെ 19 ആയി. ഇതില്‍ 15 പേര്‍ പമ്പയിലും നാലുപേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍വെച്ച് തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി വി. രാജേന്ദ്രനാണ് (61) മരണമടഞ്ഞത്. പമ്പ മുതല്‍ സന്നിധാനംവരെയുള്ള 15 എമര്‍ജന്‍സി മെഡിക്കല്‍ സെറ്ററുകളില്‍ വിവിധ അസുഖങ്ങളുമായി 30,157 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 414 എണ്ണം എമര്‍ജന്‍സി കേസുകളായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story