Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട...

പത്തനംതിട്ട നഗരസഭക്കെതിരെ എൽ.ഡി.എഫി​െൻറ ജനകീയ വിചാരണ

text_fields
bookmark_border
പത്തനംതിട്ട നഗരസഭക്കെതിരെ എൽ.ഡി.എഫിൻെറ ജനകീയ വിചാരണ പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ഭരണം ജനവിരുദ്ധമെന്നാരോപിച്ച് എൽ.ഡി.എഫ്‌ നടത്തുന്ന പ്രക്ഷോഭത്തിൻെറ ഭാഗമായി പത്തനംതിട്ടയിൽ ജനകീയ വിചാരണ നടത്തി. ഗാന്ധി സ്ക്വയറിനുസമീപം നടന്ന പരിപാടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്‌ണപിള്ള ഉദ്‌ഘാടനംചെയ്‌തു. നഗരസഭ ഭരണം നാലുവർഷം പിന്നിടുമ്പോൾ എല്ലാ രംഗത്തും പരിപൂർണ പരാജയമാണ്. സ്‌റ്റേഡിയം നിർമാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 50 കോടി രൂപ നിരസിച്ചു. ഗവർണറെകൊണ്ട് തറക്കല്ല് ഇട്ടെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. ഇതിന് നഗരസഭയുടെ ഫണ്ടിൽനിന്ന്‌ ലക്ഷങ്ങൾ പാഴായി. കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ കൃഷിഭവൻ, ബഡ്സ് സ്കൂൾ, വനിത ഹോസ്റ്റൽ, കുപ്പിവെള്ള പദ്ധതി തുടങ്ങിയവ പ്രവർത്തനം ആരംഭിച്ചില്ല. പുതിയ ബസ് സ്റ്റാൻഡ് ചളിക്കുണ്ടായി മാറി. നഗരത്തിലെ ജനങ്ങൾക്ക് ഇരുട്ടടിയായി കെട്ടിട നികുതി മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചു. നഗരസഭ കാര്യാലയം അഴിമതിക്കാരുടെ വിഹാരകേന്ദ്രമായി മാറി തുടങ്ങിയവ ഉന്നയിച്ചാണ് എൽ.ഡി.എഫ്‌ പ്രക്ഷോഭം നടത്തുന്നത്‌. പരിപാടിയിൽ എൽ.ഡി.എഫ്‌ മുനിസിപ്പൽ കൺവീനർ ടി. സക്കീർ ഹുസൈൻ അധ്യക്ഷതവഹിച്ചു. സുമേഷ്‌കുമാർ സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ്‌ നേതാക്കളായ വി.കെ. പുരുഷോത്തമൻ പിള്ള, സുബിൻ തോമസ്‌, വർഗീസ്‌ മുളക്കൽ, ജെറി ഈശോ ഉമ്മൻ, കെ. അനിൽകുമാർ, ഷാഹുൽ ഹമീദ്‌, നൗഷാദ്‌ കണ്ണങ്കര, അബ്‌ദുൽ ഷുക്കൂർ, പി.കെ. അനീഷ്‌, പി.വി. അശോക്‌കുമാർ, സുമേഷ് പത്തനംതിട്ട എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story