Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുന്നിൽ കോന്നി തന്നെ

മുന്നിൽ കോന്നി തന്നെ

text_fields
bookmark_border
റാന്നി: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 247 പോയേൻറാടെ കോന്നി ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 230 പോയൻറുമായി റാന്നി രണ്ടാം സ്ഥാനത്തും 221 പോയൻറുമായി പത്തനംതിട്ട മൂന്നാം സ്ഥാനത്തും എത്തി. ഹൈസ്കൂൾ വിഭാഗത്തിലും കോന്നി ഉപജില്ലയാണ് മുന്നിൽ -233 പോയൻറ്. 205 പോയൻറുമായി പത്തനംതിട്ട രണ്ടാം സ്ഥാനത്തും 193 പോയൻറുമായി പന്തളം മൂന്നാമതും എത്തി. യു.പി വിഭാഗത്തിൽ പന്തളം 101 പോയൻറുമായി മുന്നിലാണ്. രണ്ടാം സ്ഥാനത്ത് 95 പോയൻറുള്ള റാന്നിയും മൂന്നാം സ്ഥാനത്ത് 90 പോയൻറുമായി പത്തനംതിട്ടയുമാണുള്ളത്. ================================ റിപ്പോർട്ടുകൾ പി.ടി. തോമസ് പി.എച്ച്. റഷീദ് സുനിൽ മാലൂർ മനോജ് പുളിവേലിൽ ചിത്രങ്ങൾ ബിബിൻ വിജയൻ ================================ ജില്ലതല ഉദ്ഘാടനം ഇന്ന് പത്തനംതിട്ട: സംസ്ഥാന ലഹരിവര്‍ജന മിഷന്‍ വിമുക്തി ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 'നാളത്തെ കേരളം ലഹരിവിമുക്ത നവകേരളം' പരിപാടിയുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം െചയ്യും. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും. ഉത്തരവാദിത്ത ടൂറിസം മിഷന്‍ രജിസ്ട്രേഷന്‍ തുടങ്ങി പത്തനംതിട്ട: ടൂറിസം വകുപ്പിൻെറ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യം, ഭക്ഷണം എന്നിവ ഒരുക്കാന്‍ താൽപര്യമുള്ള അംഗീകൃത ഹോംസ്റ്റേകള്‍, ഗൃഹസ്ഥലികള്‍, സര്‍വിസ് വില്ലകള്‍, ടൻെറ്ക്യാമ്പുകള്‍ എന്നിവക്ക് 30വരെ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്യാം. പടയണി, വഞ്ചിപ്പാട്ട്, ആറന്മുളക്കണ്ണാടി നിര്‍മാതാക്കള്‍, ചിത്രകാരന്മാര്‍, ഗായകര്‍, വാദ്യോപകരണ കലാകാരന്മാര്‍, പാരമ്പര്യകലകള്‍, കളരി, പടയണി, വഞ്ചിപ്പാട്ട്, ആറന്മുളക്കണ്ണാടി നിര്‍മാതാക്കള്‍, ഇലക്ട്രീഷന്‍, പ്ലംബര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, ആശാരിമാര്‍, തെങ്ങ് കയറ്റക്കാര്‍, കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നവര്‍, കൈത്തറിക്കാര്‍, പച്ചക്കറി-പാല്‍-മുട്ട കര്‍ഷകര്‍, കയര്‍ പിരിക്കുന്നവര്‍, സ്വര്‍ണപ്പണിക്കാര്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിവിധ പദ്ധതികളെ സംബന്ധിച്ച ക്ലാസുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ 15വരെ നടത്തും. കൂടുതല്‍ വിവരം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. അപേക്ഷ ഫോറം www.keralatourism.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓഡിനേറ്റര്‍, വിനോദ സഞ്ചാര വകുപ്പ്, ജില്ല ഓഫിസ്, സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട - 689 645 വിലാസത്തിലോ ddpta@keralatourism.org എന്ന ഇ-മെയിലിലോ ലഭ്യമാക്കണം. ഫോണ്‍: 9496633554, 04682326409.
Show Full Article
TAGS:LOCAL NEWS 
Next Story