Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെമ്പട താളത്തിൽ ഒരു...

ചെമ്പട താളത്തിൽ ഒരു നീട്ട്​... ഒന്നാം സ്​ഥാനം ആദിത്യൻ കൈയിലൊതുക്കി

text_fields
bookmark_border
റാന്നി: യുട്യൂബിലൂടെ നാട്ടുകാരറിഞ്ഞ ആദിത്യൻ ചെമ്പട താളത്തിൽ നളചരിതം നാലാം ദിവസം പാടി കഥകളി സംഗീതത്തിൽ ഒന്നാ ം സ്ഥാനം സ്വന്തമാക്കി. ശാസ്ത്രീയസംഗീതം ഹൈസ്കൂൾ വിഭാഗത്തിലും ആദിത്യനായിരുന്നു ഒന്നാമത്. നളചരിതം ആട്ടക്കഥയിൽ നളവേഷം കെട്ടിയ ബാഹുകനെ തേടി ദമയന്തി അലയുന്ന മുഖാരി രാഗത്തിലുള്ള പദമാണ് ആലപിച്ചത്. മല്ലപ്പള്ളിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പാടുന്ന ആദിത്യൻെറ ദൃശ്യം യുട്യൂബിൽ ശ്രദ്ധേയമായിരുന്നു ഇപ്പോൾ ചാനൽ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ മിടുക്കൻ മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പെയിൻറിങ് തൊഴിലാളിയായ കണിപറമ്പിൽ സുരേഷിൻെറയും രജിതയുടെയും മകനാണ്. പഠിക്കുന്ന സ്കൂളിലെ സംഗീത അധ്യാപിക കൂടിയായ ജയശ്രീ കെ. നായരുടെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. വട്ടപ്പാട്ടിൽ സൻെറ് ബഹനാൻസ് തന്നെ റാന്നി: പത്തനംതിട്ട റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ തുടർച്ചയായ എട്ടാം വർഷവും വിജയം ആവർത്തിച്ചിരിക്കുകയാണ് വെണ്ണിക്കുളം സൻെറ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ. 10 പേരടങ്ങുന്ന വട്ടപ്പാട്ട് സംഘത്തിൽ മെബിൻ ആയിരുന്നു ടീം ലീഡർ. ആറ് ടീമുകളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. വട്ടപ്പാട്ട് ഗുരുവായ നൗഫലിൻെറ ചിട്ടയായ ശിക്ഷണവും ഇവരെ വിജയത്തിലെത്താൻ സഹായിച്ചു. 2017ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും സംഘം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story