Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാർ-കാരികയം ഇക്കോ...

ചിറ്റാർ-കാരികയം ഇക്കോ ടൂറിസം പദ്ധതി: വനം വകുപ്പ് സാധ്യത പഠനം നടത്തി

text_fields
bookmark_border
ചിറ്റാർ: കിഴക്കൻ മലയോരം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനോദസഞ്ചാര മേഖലക്ക് സാധ്യതയേറുന്നു. ചിറ്റാർ-കാരികയം ഇ ക്കോ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് വനം വകുപ്പ് നേതൃത്വത്തിൽ സാധ്യത പഠനം നടത്തി. പദ്ധതിയുടെ രൂപരേഖ വനം മന്ത്രി കെ. രാജുവിനു സമർപ്പിച്ചതിൻെറ അടിസ്ഥാനത്തിൽ തുടർപ്രവർത്തനം വേഗത്തിലാക്കുന്നതിന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി കെ. രാജുവിന് മുൻ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. രാജേന്ദ്രൻ, പരിസ്ഥിതി പ്രവർത്തകർ ചിറ്റാർ ആനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിയും രൂപരേഖയും തയാറാക്കി നൽകിയിരുന്നു. 100 ഏക്കറോളം വരുന്ന കാരികയം ഇടക്കാടിനു കോട്ടം വരുത്താതെയുള്ള പദ്ധതിയാണ് സമർപ്പിച്ചത്. റാന്നി ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചിറ്റാർ-കാരികയത്ത് ജനവാസ കേന്ദ്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന 100 ഹെക്ടർ വിസ്തൃതിയിലുള്ള റിസർവ് ബിറ്റും (കുട്ടിവനം) ഇതോടനുബന്ധമായുള്ള ചതുരകള്ളിപ്പാറയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 30 ഹെക്ടർ വിസ്തൃതിയുള്ള ചതുരകള്ളിപ്പാറയുടെ മുകളിലിരുന്നാൽ സൂര്യോദയവും അസ്തമയവും മനോഹരകാഴ്ചയാണ്. ചുറ്റിലും ഹരിതാഭമായ മലമടക്കുകളും കുന്നുംചരിവും കോടമഞ്ഞും താഴെ നിബിഡവനവും കക്കാട്ടാറും കാണാം. ചതുരകള്ളിപ്പാറയുടെ ഒരു ഭാഗത്ത് ശിലായുഗ ചരിത്ര ശേഷിപ്പുകളുണ്ട്. താഴുപൂട്ടുകാനകപ്പാറയാണ് മറ്റൊരു ആകർഷണ കേന്ദ്രം. വനത്താൽ മൃഗയാവിനോദത്തിന് എത്തിയിരുന്ന രാജക്കന്മാരും പരിവാരങ്ങളും താഴുപൂട്ടുകാനകപ്പാറ ഗുഹയിൽ വിശ്രമിച്ചിരുന്നതായി ഐതിഹ്യവുമുണ്ട്. സമീപത്ത് താഴുപൂട്ടുകാനക ശ്രീ പാർഥസാരഥി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കാരികയം ഹരിതവനം തദ്ദേശീയവും വിദേശീയവുമായ വിവിധ ഇനം പക്ഷികളുടെ സങ്കേതമാണ്. കൂടാതെ കുട്ടികളുടെ പാർക്ക്, ശലഭോദ്യാനം, ഔഷധ പാർക്കും ഔഷധസസ്യങ്ങളുടെ വിപണനവും നക്ഷത്രവനം, കക്കാട്ടാറിൽ ജലയാത്ര, ടൂറിസം പ്രവേശന കവാടത്തിനു സമീപത്തായി കഫേ വനശ്രീ, വനോൽപന്നങ്ങൾ വിൽക്കുന്ന ഇക്കോ ഷോപ്, വനത്തെയും വന്യജീവികളെയും കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നതിനുള്ള വനവിജ്ഞാന കേന്ദ്രം, വനത്തിൻെറ തനിമ നിലനിർത്തി ഏറുമാടങ്ങളും കുടിലുകളും, റോപ് വേ, സസ്പെൻഷൻ ബ്രിഡ്ജ്, മ്യൂസിക് ഫൗണ്ടൻ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം പദ്ധതി പാമ്പിനി, കൊടുമുടി വനസംരക്ഷണ സമിതികളുടെ സഹകരണത്തോടെ നടപ്പാക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി കൊട്ടവഞ്ചി, ആങ്ങമൂഴി കൊട്ടവഞ്ചി, ഗവി തുടങ്ങിയ ടൂറിസം പദ്ധതികളുമായി ബന്ധിച്ചാകും നിർദിഷ്ട പദ്ധതി നടപ്പാക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story