Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവന്യമൃഗശല്യം തടയാൻ...

വന്യമൃഗശല്യം തടയാൻ നടപടിയുമായി ബ്ലോക്ക്​ പഞ്ചായത്ത്​

text_fields
bookmark_border
മല്ലപ്പള്ളി: കാട്ടുപന്നിയും കുരങ്ങും കൃഷിനാശം വരുത്തുന്നത് തടയാൻ നടപടി ആലോചിച്ച് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക ്ക് പഞ്ചായത്ത് പരിധിയിൽപെട്ട പ്രദേശങ്ങളിൽ കാടുവളർന്ന തോട്ടങ്ങൾ ഉൾപ്പെടെ കാട്ടുപന്നികളുടെ താവളങ്ങൾ കണ്ടെത്താൻ വിശദമായ സർവേ നടത്താൻ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ആലോചനയോഗത്തിൽ തീരുമാനം. കൂടും വലയും ഉപയോഗിച്ച് പന്നികളെയും കുരങ്ങന്മാരെയും പിടിക്കാൻ കഴിയുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ഇതിനായി സന്നദ്ധസംഘടനകളുടെ സഹായവും തേടും. തുടർച്ചയായി ശല്യമുണ്ടാക്കുന്ന വന്യജീവികളെ മാത്രമേ വെടിവെക്കാൻ കഴിയു. കൃഷിനാശത്തിന് വനം വകുപ്പിൽനിന്ന് നഷ്ടപരിഹാരം ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കാം. ദ്രുതകർമ വിഭാഗത്തിൻെറ സേവനത്തിനായി 8547 6009 27 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പഞ്ചായത്തുതല യോഗം വിളിക്കാനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. റാന്നി ഡി.എഫ്.ഒ ഉണ്ണികൃഷ്ണൻ, കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ദേവരാജൻ, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻറ് റെജി ചാക്കോ, കവിയൂർ പഞ്ചായത്ത് പ്രസിഡൻറ് എലിസബത്ത് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുകോശി പോൾ, ഓമന സുനിൽ, കെ. സതീശ്, മിനു സാജൻ, ഷിനി കെ. പിള്ള, കോശി പി. സഖറിയ, മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് രോഹിണി ജോസ്, ജോസി ഇലഞ്ഞിപ്പുറം, എബി മേക്കരിങ്ങാട്, ജോസ് പ്രകാശ്, ബി. ഉത്തമൻ, സിബി ടി. നീണ്ടിശേരി, ആർ. അധീഷ്, അനിൽ എബ്രഹാം എന്നിവർ സംസാരിച്ചു. വന്യമൃഗങ്ങളെ വിരട്ടിയോടിക്കാനുള്ള ഉപകരണങ്ങളുടെ പ്രദർശനവും നടന്നു. കർഷക കൂട്ടായ്മയും വായ്പ മേളയും മല്ലപ്പള്ളി: കാർഷിക ഗ്രാമവികസന ബാങ്കിൻെറ ആഭിമുഖ്യത്തിൽ കല്ലൂപ്പാറ പഞ്ചായത്തിലെ കർഷകരെ സംഘടിപ്പിച്ച് കർഷക കൂട്ടായ്മയും വായ്പ മേളയും നടത്തി. ബാങ്ക് പ്രസിഡൻറ് ഡോ. സജി ചാക്കോ വായ്പ മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുരേഷ് ബാബു പാലാഴി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ടി.പി. ഭാസ്കരൻ, തോമസ് തുരുത്തിപ്പള്ളി, ജി. സതീഷ് ബാബു, പഞ്ചായത്ത് അംഗങ്ങളായ എം.ജെ. ചെറിയാൻ, മോളിക്കുട്ടി, ഡെയ്സി, ബാങ്ക് സെക്രട്ടറി എസ്. രാധാശ്രീ എന്നിവർ സംസാരിച്ചു. തുടർന്ന് അഗ്രികൾച്ചർ ഓഫിസർ ആതിരയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കല്ലൂപ്പാറ പഞ്ചായത്ത് കേന്ദ്രീകരിച്ച് കർഷക സമിതി രൂപവത്കരിക്കാൻ കൺവീനറായി എം.ജെ. ചെറിയാനെ തെരഞ്ഞെടുത്തു. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം മല്ലപ്പള്ളി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ജില്ല പ്രസിഡൻറ് മുരളി ബ്ലെയ്സ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് സിബി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റെജി സാമുവൽ, പ്രദീപ് കുമാർ, സി.ടി. ജിനോജ്, ഇ.ഡി. തോമസ്കുട്ടി, ഹരിഭാവന, ജോബി അലക്സാണ്ടർ, ആർ.കെ. ഉണ്ണിത്താൻ, സനിഷ് ദേവസ്യ, ബാബു ഗ്രീധരൻ, ഗ്രിഗറി അലക്സ്, ജയൻ പല്ലവി, ബിനോയി മാത്യു, സാമുവൽ, അഭിജിത് അലക്സ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സാജു ഫിലിപ് (പ്രസി), ബിനോയി മാത്യൂ സാമുവൽ (സെക്ര), അജീഷ് കുമാർ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story