Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനബിദിനാഘോഷം

നബിദിനാഘോഷം

text_fields
bookmark_border
അടൂര്‍: പഴകുളം നൂറുല്‍ ഹുദ മുസ്ലിം ജമാഅത്ത് നടത്തി. രാവിലെ എട്ടിന് മദ്റസ വിദ്യാര്‍ഥികളുടെ റാലി ചീഫ് ഇമാം സാബി ര്‍ മുഹമ്മദ് ബാഖവിയുടെ നേതൃത്വത്തില്‍ നടന്നു. വൈകീട്ട് അഞ്ചിന് ജമാഅത്ത് അംഗങ്ങളുടെ നബിദിന ഘോഷയാത്ര നടന്നു. ജമാഅത്ത് പ്രസിഡൻറ് തട്ടത്തില്‍ ബദറുദ്ദീന്‍, സെക്രട്ടറി ഷാജി അയത്തിക്കോണില്‍, വൈസ് പ്രസിഡൻറ് റെജി കാസിം, കമ്മിറ്റി അംഗങ്ങളായ അന്‍സാരി പഴകുളം, സജീര്‍, കമറുദ്ദീന്‍, നാസര്‍ ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം, സമ്മാനദാനം എന്നിവയോടെ സമാപിച്ചു. മതസൗഹാര്‍ദത്തിനു മാതൃക തീർത്ത് യുവാക്കൾ അടൂർ: നബിദിന റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്യാന്‍ നേതൃത്വം നല്‍കി കൃഷ്ണകുമാറും ചന്ദ്രശേഖരകുറുപ്പും എം. ബിജുവും മതസൗഹാര്‍ദത്തിനു മാതൃകയായി. പഴകുളം നൂറുല്‍ഹുദ മുസ്ലിം ജമാഅത്ത് മദ്റസ വിദ്യാര്‍ഥികളുടെ റാലി ഞായറാഴ്ച രാവിലെ എട്ടിന് പഴകുളം കവലയിലൂടെ പോകുമ്പോഴാണ് പൊതുപ്രവര്‍ത്തകരായ മൂവരുടെയും നേതൃത്വത്തില്‍ പത്തംഗ സംഘം ലഡു വിതരണം ചെയ്തത്. കൃഷ്ണകുമാറും ബിജുവും നിര്‍മാണ കരാറുകാരാണ്. ചന്ദ്രശേഖരകുറുപ്പ് സി.പി.എം പ്രവര്‍ത്തകനാണ്. ഒപ്പമുണ്ടായിരുന്നവര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story