Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇറച്ചിയിൽ മാലിന്യം;...

ഇറച്ചിയിൽ മാലിന്യം; പരാതിപ്പെട്ട വീട്ടമ്മക്ക്​ കടയുടമയുടെ ഭീഷണി

text_fields
bookmark_border
തിരുവല്ല: ഇറച്ചിയിൽ മാലിന്യം കെണ്ടന്ന് പരാതിപ്പെട്ട വീട്ടമ്മക്ക് കടയുടമയുടെ ഭീഷണി. തിരുവല്ല സ്വദേശി സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള ഇറച്ചിക്കോഴി വില്‍പനശാലയില്‍നിന്ന് വാങ്ങിയ കോഴി ഇറച്ചിയുമായി വീട്ടിലെത്തി ഇറച്ചി കഴുകാനെടുത്തപ്പോഴാണ് പച്ചനിറത്തിലുള്ള മാലിന്യം കണ്ടെത്തിയത്. ഉടന്‍ ഇറച്ചി വാങ്ങിയ കടയിലെത്തി കടക്കാരനോട് പരാതി പറഞ്ഞു. എന്നാല്‍, പരാതികേട്ട കടക്കാരന്‍ വീട്ടമ്മയോട് തട്ടിക്കയറുകയും പരാതി പറഞ്ഞോണ്ടുവന്നാല്‍ അടിച്ചു ചെവിക്കല്ലുപറിക്കുമെന്ന് ഭീഷണിപ്പെടുത്തി. കടക്കാരനും വീട്ടമ്മയും തമ്മിലെ തര്‍ക്കം മൂത്തപ്പോള്‍ സമീപമുള്ള കടക്കാരും ഓട്ടോ തൊഴിലാളികളും യാത്രക്കാരും തടിച്ചുകൂടി, ഇതോടെ കടക്കാരന്‍ കടഅടച്ചു സ്ഥലംവിട്ടു. മുമ്പും പലതവണ ഈ കടയെ സംബന്ധിച്ച് ആരോഗ്യ വകുപ്പിനും നഗരസഭക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടിെല്ലന്ന് നാട്ടുകാർ പരാതിപ്പെട്ടു. തിരുവല്ല മാർക്കറ്റില്‍ വില്‍ക്കുന്ന മത്സ്യങ്ങളിലും മായമാണെന്നാരോപണമുണ്ട്. എന്നാല്‍, ഇവിടെയും ഭക്ഷ്യവകുപ്പിൻെറ പരിശോധന നടക്കാറില്ല.
Show Full Article
TAGS:LOCAL NEWS 
Next Story