Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി കോംപ്ലക്സ്​ നിർമാണം വൈകുന്നു; കോൺഗ്രസ് സമരത്തിന്​

text_fields
bookmark_border
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി കോംപ്ലക്സ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കോൺഗ്രസ്. മുൻ എം.എൽ. എ കെ. ശിവദാസൻ നായരുടെ പദ്ധതിയായിരുന്നു കെ.എസ്.ആർ.ടി.സി കോംപ്ലക്‌സ്. ഡിപ്പോ നിർമാണത്തിന് അനുവദിച്ച പണം കെ.എസ്.ആർ.ടി.സി വകമാറ്റി ചെലവഴിച്ചതിനെ തുടർന്ന് മുമ്പും നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. രണ്ടുവർഷം മുമ്പ് ഡിപ്പോയുടെ നിർമാണത്തിന് പണം കണ്ടെത്താൻ കടമുറികൾ ലേലം ചെയ്ത് അഞ്ച് കോടിയോളം രൂപ സമാഹരിച്ചിരുന്നു. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കി മുറികൾ കൈമാറാമെന്ന വ്യവസ്ഥയിലാണ് വ്യാപാരികളിൽനിന്ന് അധികൃതർ പണം വാങ്ങിയത്. എന്നാൽ, രണ്ട് വർഷം പിന്നിടുമ്പോഴും കടമുറികൾ നിർമാണം പൂർത്തിയാക്കി കൈമാറാത്തതിനാൽ വ്യാപാരികളും പ്രതിസന്ധിയിലാണ്. നിലവിൽ തകർന്ന് കിടക്കുന്ന സ്വകാര്യ ബസ്സ്റ്റാൻഡിൻെറ ഒരുഭാഗത്താണ് കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കുന്നത്. ഇത്തവണയും ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി യാഡും ഡിപ്പോയും തുറന്ന് പ്രവർത്തിപ്പിക്കാനാവാത്തത് ജനപ്രതിനിധിയുടെ കഴിവുകേടാണെന്ന് വിമർശനമുണ്ട്. കെ.എസ്.ആർ.ടി.സി യാർഡും ഡിപ്പോയും തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഡി.സി.സി. മല്ലപ്പള്ളി ഗ്രാമസഭകൾ 23ന് മല്ലപ്പള്ളി: പഞ്ചായത്ത് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റ് അംഗീകരിക്കാനും ജനകീയ ആസൂത്രണ പദ്ധതി അവലോകനം ചെയ്യാനും എല്ലാ വാർഡിലും 23ന് ഗ്രാമസഭകൾ നടത്തും. വാർഡ്, സ്ഥലം, സമയം എന്ന ക്രമത്തിൽ: ഒന്ന്- സെഹിയോൻ മാർത്തോമ പള്ളി പാരിഷ്ഹാൾ -രാവിലെ 10.30 രണ്ട്- സൻെറ് ഫലോമിനാസ് യു.പി സ്‌കൂൾ, മല്ലപ്പള്ളി വെസ്റ്റ് -രാവിലെ 10.30 മൂന്ന്- പഞ്ചായത്ത് കോൺഫറൻസ് ഹാൾ -രാവിലെ 10.30 നാല്- സി.എം.എസ് ഹൈസ്‌കൂൾ ഓഡിറ്റോറിയം -രാവിലെ 10.30 അഞ്ച്- മുരണി യു.പി സ്‌കൂൾ -രാവിലെ 10.30 ആറ്- എം.ടി.എൽ.പി.എസ്, ഈന്തനോലി -ഉച്ചക്ക് 2.00 ഏഴ്- സി.എം.എസ്.എൽ.പി.എസ്, നാരകത്താനി -രാവിലെ 10.30 എട്ട്- കീഴ്വായ്പ്പൂര് ആയുർവേദ ആശുപത്രി -രാവിലെ 10.30 ഒമ്പത്- സി.എം.എസ് എൽ.പി.എസ് കിഴക്കേക്കര -ഉച്ചക്ക് 2.00 10- മണ്ണുംപുറം അംഗൻവാടി -ഉച്ചക്ക് 2.00 11- പഞ്ചായത്ത് നഴ്‌സറി സ്‌കൂൾ, ഹൈസ്‌കൂൾപടി -ഉച്ചക്ക് 2.00 12- ഗവ. യു.പി.എസ് പരിയാരം -ഉച്ചക്ക് 2.00 13- ബ്ലോക്ക് പഞ്ചായത്ത് ഹാൾ -ഉച്ചക്ക് 2.00 14- ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹാൾ -ഉച്ചക്ക് 2.00
Show Full Article
TAGS:LOCAL NEWS 
Next Story