Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണ്ഡലകാലം ആരംഭിക്കാൻ...

മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; ചിറ്റാർ-പുതുക്കട റോഡ്​ തകർന്നു​ തന്നെ

text_fields
bookmark_border
ചിറ്റാർ: ശബരിമല പാതയുടെ അനുബന്ധ റോഡായ ചിറ്റാർ-പുതുക്കട റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. രണ്ടു നിയോജകമണ്ഡലങ്ങളെയും രണ്ടു പഞ്ചായത്തുകളെയും രണ്ടു താലൂക്കുകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പുതുക്കട മുതൽ മണിക്കയം പാലം വരെ റാന്നി നിയോജകമണ്ഡലത്തിലും മണക്കയം പാലം മുതൽ ചിറ്റാർ വരെ കോന്നി നിയോജകമണ്ഡലത്തിലുമാണ്. ജില്ല പഞ്ചായത്തിൻെറ അധീനതയിലുള്ള ഈ റോഡിന് ചിറ്റാർ മുതൽ പുതുക്കട വരെ ആറ് കിലോമീറ്ററാണ്. ഇതിൽ പുതുക്കട മുതൽ മുറിത്താനിക്കൽ ക്ഷേത്രത്തിനു സമീപം വരെ രണ്ട് കിലോമീറ്ററിൽ മാസങ്ങൾക്കു മുമ്പ് രാജു എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 24 ലക്ഷം രൂപ മുടക്കി ടാറിങ് നടത്തിയിരുന്നു. ബാക്കി ഭാഗം മുതൽ ചിറ്റാർ പഴയ ബസ്സ്റ്റാൻഡ് വരെയാണ് തകർന്നുകിടക്കുന്നത്. മഴക്കാലത്ത് റോഡിലെ കുഴികളിൽ ചളിവെള്ളം കെട്ടിക്കിടക്കുകയാണ്. ആങ്ങമൂഴി, സീതത്തോട് പ്രദേശത്തു നിന്നുള്ള നിരവധിയാളുകൾ ഇതുവഴിയാണ് ദിവസേന യാത്ര ചെയ്യുന്നത്. പുതുക്കട മുതൽ ചിറ്റാർ വരെയുള്ള റോഡിൻെറ ഏറിയ ഭാഗങ്ങളും ഹാരിസൺ റബർ തോട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പുതുക്കട-ചിറ്റാർ റോഡിൽ മണക്കയം പാലത്തിനോടു ചേർന്നുള്ള ഭാഗത്ത് റോഡിനു നടുവിൽ വൻ കുഴികളാണ്. ശബരിമല അനുബന്ധ പാതയിൽ ഇത്രയും ശോച്യാവസ്ഥയിലുള്ള റോഡുകൾ വേറെയില്ല. തെക്കൻ ജില്ലകളിൽനിന്നുമുള്ള ശബരിമല തീർഥാടകർക്ക് അച്ചൻകോവിൽ ഹൈവേ റോഡിലൂടെ സഞ്ചരിച്ച് പുതുക്കട വഴി വേഗത്തിൽ എത്താൻ കഴിയുന്ന പ്രധാന റോഡാണിത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും നിരവധി സമരങ്ങളാണ് മണക്കയത്തും പുതുക്കടയിലും നടത്തിയിട്ടുള്ളത്. എന്നിട്ടും അധികാരികൾ കണ്ണുതുറക്കുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story