Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാലയം...

'വിദ്യാലയം പ്രതിഭകളോടൊപ്പം' 14 മുതല്‍

text_fields
bookmark_border
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി 14 മുതല്‍ 28 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് 'വിദ്യാലയം പ്രതിഭകളോടൊപ്പം' പരിപാടി നടപ്പാക്കും. ഇതനുസരിച്ച് ഓരോ വിദ്യാലയത്തിെലയും തെരഞ്ഞെടുക്കപ്പെട്ട പത്തോ, പതിനഞ്ചോ കുട്ടികള്‍ സ്‌കൂളിൻെറ സമീപത്തുള്ള ശാസ്ത്രം, കല, സാഹിത്യം, സ്‌പോര്‍ട്‌സ് എന്നിവയില്‍ പ്രശസ്തരായ വ്യക്തികളെ വീട്ടിൽ ചെന്ന് അവരെ ആദരിക്കുന്ന പരിപാടിയാണിത്. ജില്ലയിലെ 700ഓളം സ്‌കൂളുകളിൽ പരിപാടി നടക്കും. 12നകം ജില്ലയിലെ മുഴുവന്‍ പ്രതിഭകളുടെയും ലിസ്റ്റ് തയാറാക്കി ജില്ലതലത്തില്‍ ക്രോഡീകരിക്കും. ഇതുസംബന്ധിച്ച യോഗത്തിൽ ചെങ്ങന്നൂർ റീജ്യൻ ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജീജ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എ. ശാന്തമ്മ, പത്തനംതിട്ട ഡി.ഇ.ഒ വത്സല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റർ എസ്. രാജേഷ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരായ വി.എൻ. പ്രദീപ്, എൻ. അനിൽകുമാർ, ബി. വിജയലക്ഷ്മി, ബി.ആർ. അനില, വി. നളിനി, സുമയ്യാബീഗം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story