Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല-ജനറല്‍...

ജില്ല-ജനറല്‍ ആശുപത്രികളിൽ ശബരിമല വാര്‍ഡ് തുറക്കും -വീണാ ജോര്‍ജ് എം.എല്‍.എ

text_fields
bookmark_border
പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രത്യേക ശബരിമല വാർഡ് തുറക്കുമെന് ന് വീണാ ജോര്‍ജ് എം.എൽ.എ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന ഒരുക്കം വിലയിരുത്താൻ കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തീര്‍ഥാടകർ മരിച്ചാൽ മൃതദേഹം എംബാം ചെയ്യാൻ കോട്ടയം മെഡിക്കൽ കോളജിലാണ് സൗകര്യമുള്ളത്. പത്തനംതിട്ടയിലും ഇതിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. തീര്‍ഥാടകർ സഞ്ചരിക്കുന്ന മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിലെ വൈദ്യുതി പോസ്റ്റ് അപകടസാധ്യത സൃഷ്ടിച്ചിട്ടുള്ളതിനാൽ ഉടൻ മാറ്റിസ്ഥാപിക്കണം. പന്തളം-ഓമല്ലൂർ റോഡ്, അമ്പലക്കടവ്-തെക്കേമല റോഡ് എന്നിവയുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണം. കൈപ്പട്ടൂര്‍ പാലത്തിനു സമീപത്തെ വഴിയോര കച്ചവടം ഒഴിപ്പിക്കണം. ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ഇടത്താവളം വികസിപ്പിക്കാനാവശ്യമായ നടപടി നഗരസഭ സ്വീകരിക്കണം. പന്തളത്തുനിന്ന് രണ്ട് ബസ് പമ്പയിലേക്ക് സര്‍വിസ് നടത്തണമെന്ന ദേവസ്വം മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കണം. കൈപ്പുഴയില്‍ ബാരിക്കേഡ് വേണം. കുളനടയിൽ പാര്‍ക്കിങ് സൗകര്യം വിപുലമാക്കണമെന്നും എം.എൽ.എ നിര്‍ദേശിച്ചു. വഴിവിളക്കില്ല; യാത്രക്കാർക്ക് ദുരിതം ചുങ്കപ്പാറ: കോട്ടാങ്ങൽ-ചുങ്കപ്പാറ സി.കെ റോഡിലെ വഴിവിളക്കുകൾ പ്രകാശിക്കാത്തത് കാൽനടക്കാരെ ദുരിതത്തിലാക്കുന്നു. ചുങ്കപ്പാറയിൽനിന്ന് കോട്ടാങ്ങലിനുള്ള എളുപ്പവഴിയായതിനാൽ കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും വഴിവിളക്കുകൾ പഞ്ചായത്ത് നന്നാക്കിയെങ്കിലും സി.കെ റോഡിനെ അവഗണിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കേരളോത്സവം ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്ത് കേരളോത്സവം 16, 17 തീയതികളിൽ രാവിലെ ഒമ്പത് മുതൽ കോട്ടാങ്ങൽ സൻെറ് ജോർജ് ഹൈസ്കൂളിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന പഞ്ചായത്ത് പരിധിയിലുള്ള 15നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾ നവംബർ 14ന് വൈകീട്ട് നാലിനകം പഞ്ചായത്ത് ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story