Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമലയോര മേഖലയിലെ...

മലയോര മേഖലയിലെ മണ്ണി​െൻറ ഘടനമാറ്റം പഠിക്കാൻ വിദഗ്​ധർ എത്തുന്നു

text_fields
bookmark_border
മലയോര മേഖലയിലെ മണ്ണിൻെറ ഘടനമാറ്റം പഠിക്കാൻ വിദഗ്ധർ എത്തുന്നു ചിറ്റാർ: മലയോര മേഖലയിലെ മണ്ണിൻെറ ഘടനമാറ്റം പഠിക ്കാൻ കാർഷിക സർവകലാശാല അധികൃതർ എത്തുന്നു. ചിറ്റാർ കൃഷിഭവൻെറ ആവശ്യപ്രകാരം കേരള കാർഷിക സർവകലാശാലയുടെ ഡിപ്പാർട്മൻെറ് ഓഫ് റിസർച്, കർഷക സാന്ത്വനം വിഭാഗങ്ങളിലെ വിദഗ്ധരാണ് എത്തുന്നത്. പഞ്ചായത്തിലെ മീൻകുഴി, വയ്യാറ്റുപുഴ ഭാഗങ്ങളിൽ മണ്ണിനുണ്ടായ മാറ്റവും പ്രദേശത്ത് ഓറഞ്ച് കൃഷി ചെയ്യാനുള്ള സാധ്യതകളും സംഘം പരിശോധിക്കും. കഴിഞ്ഞ പ്രളയത്തിനുശേഷമാണ് മണ്ണിൻെറ ഘടനയിലും തുടർന്ന് കാർഷിക വിളകളുടെ ഉൽപാദനത്തിലും മാറ്റംവന്നു തുടങ്ങിയത്. 2018ലെ പ്രളയത്തിൽ കിഴക്കൻ മലയോര മേഖലയിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഈ വർഷവും സമാനരീതിയിൽ മഴയും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇതിൻെറ പ്രതിഫലനമാണ് കാർഷിക വിളകൾക്കുണ്ടായ മാറ്റമെന്ന് കർഷകർ പറയുന്നു. ഉരുൾപൊട്ടലിൽ വ്യാപകമായി മണ്ണും കല്ലും എക്കലും താഴ്ന്ന പ്രദേശങ്ങളിൽ വന്നുകുമിഞ്ഞു. ഇത് മണ്ണിൻെറ ഘടനയിൽ മാറ്റം വരുത്തി. ചിറ്റാർ മേഖലയിൽ ഓറഞ്ച് വിളഞ്ഞത് അതിൻെറ ഭാഗമാണ്. പച്ചക്കറികളുടെയും കിഴങ്ങുവർഗ കൃഷികളുടെ ഉൽപാദനത്തിലും ഈ മാറ്റം കാണാൻ കഴിയും. അതേസമയം, റബർ ഉൾപ്പെടെ പല നാണ്യവിളകളുടെയും കാര്യത്തിൽ വിപരീതഫലമാണ് കണ്ടുവരുന്നത്. ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മേൽ മണ്ണിൽ ഏക്കലിൻെറ അളവുകൂടിയതാവാം കിഴങ്ങുവർഗങ്ങളിലും പച്ചക്കറികളിലും വിളവുകൂടാൻ കാരണം. സീതത്തോട് പഞ്ചായത്തുകളിലെ മലഞ്ചരിവുകളിലാണ് പ്രധാനമായി കാർഷിക വിളകളിൽ മാറ്റമുണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story