Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാനനപാതകൾ...

കാനനപാതകൾ നവീകരിക്കുന്നു; ആങ്ങമൂഴി-പ്ലാപ്പള്ളി റോഡ് ഉന്നത നിലവാരത്തിലേക്ക്

text_fields
bookmark_border
ചിറ്റാർ: മണ്ഡല മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമല തീർഥാടകർക്ക് സൗകര്യം ഒരുക്കാൻ കാനനപാതകൾ നവീകരിക്കുന്നു. ശബര ിമല സമാന്തരപാതയിൽ ഉൾപ്പെട്ട ചാലക്കയം-പ്ലാപ്പള്ളി (21.5 കി.മീ.), കണമല-ഇലവുങ്കൽ (10 കി.മീ.) റോഡുകളിൽ ടാറിങ്‌ പുരോഗമിക്കുകയാണ്‌. സംസ്ഥാന സർക്കാർ 13.5 കോടി രൂപ റോഡുകളുടെ നവീകരണത്തിന് അനുവദിച്ചിട്ടുണ്ട്. പ്ലാപ്പള്ളി-ചാലക്കയം റോഡ് നേരേത്ത ഉന്നത നിലവാരത്തിൽ ടാർ ചെയ്തതാെണങ്കിലും പ്രളയത്തിൽ രണ്ടിടത്ത് ഇടിഞ്ഞുതാണിരുന്നു. ആങ്ങമൂഴി പാലം മുതൽ പ്ലാപ്പള്ളി വരെ ഏഴ് കിലോമീറ്റർ ആറ് മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ നവീകരിക്കും. ഇതോടെ വടശ്ശേരിക്കര-ആങ്ങമൂഴി-പ്ലാപ്പള്ളി ശബരിമല സമാന്തരപാത പൂർണമായി ഉന്നത നിലവാരത്തിലാകും. ആറുകോടി രൂപയാണ് എസ്റ്റിമേറ്റ്. നവംബർ 15നു മുമ്പ് ഒന്നാംഘട്ട നിർമാണ പ്രവർത്തനം പൂർത്തിയാകും. തുടർന്നുള്ള ജോലികൾ തീർഥാടന കാലത്തിനു ശേഷമാകും പൂർത്തിയാക്കുക. മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടകരുടെ പ്രധാന ഇടത്താവള കേന്ദ്രമാണ് ആങ്ങമൂഴി. ഇലവുങ്കലിനു സമീപം പ്ലാപ്പള്ളിക്കും കമ്പകത്തുംവളവിനും ഇടയിൽ വനത്തിലെ റോഡിൻെറ ഒരുവശം സംരക്ഷണഭിത്തി നിർമിക്കൽ പൂർത്തിയാകാൻ ഒരാഴ്ചയെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story