പണമടങ്ങിയ പഴ്സ് അപഹരിച്ച കേസിൽ ഒഡിഷ സ്വദേശികൾ അറസ്​റ്റിൽ

05:01 AM
08/11/2019
അടൂർ: ഫാസ്റ്റ്ഫുഡ് കടയിൽനിന്ന് . ഒഡിഷ ഗൻഞ്ചാം ജില്ലയിൽ ദോ ബാപള്ളിയിൽ സഞ്ജയ് റെഡ്ഢി (26), അസുര ബന്ദാ ടൗണിൽ ബിക്കാൽ സേത്തി (40) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് രാത്രി ഒമ്പേതാടെയാണ് മോഷണം. കോട്ടമുകൾ ഫാസ്റ്റ്ഫുഡ് കടയിൽ ആഹാരം കഴിക്കാനെത്തിയ ഇരുവരും കടയിലെ ഫ്രിഡ്ജിന് മുകളിൽ െവച്ചിരുന്ന 10,520 രൂപ അടങ്ങിയ പഴ്സ് അപഹരിച്ചതായാണ് കേസ്. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചാണ് ഇവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കെട്ടിട നിർമാണ മേഖലയിൽ പണിയെടുക്കുന്ന ഇവർ കോട്ടമുകളിലാണ് വാടകക്ക് താമസിച്ചുവന്നിരുന്നത്. എസ്.ഐ എ. അനൂപ്, എ.എസ്.ഐ സജി, മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Loading...