അധികലോഡ്​; സിമൻറ്​ ലോറി പിടിച്ചു

05:01 AM
08/11/2019
അടൂർ: സിമൻറ് ലോറികളിൽ ബില്ലുകളിൽ ഉള്ളതിനെക്കാൾ സിമൻറ് അനധികൃതമായി കടത്തിക്കൊണ്ട് വരുന്നു എന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ വിജിലൻസ് ആഡെ് ആൻറി കറപ്ഷൻ ബ്യൂറോ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി വിജിലൻസ് പത്തനംതിട്ട യൂനിറ്റ് ഡിവൈ.എസ്.പി ഹരിവിദ്യാധരൻറയും പൊലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷിൻറയും നേതൃത്വത്തിൽ അടൂരിലും കോന്നിയിലും സിമൻറ് ലോറികൾ പരിശോധിച്ചു. അടൂരിൽ കെ.എൽ 07 ജി 6824ാം നമ്പർ ലോറിയിൽ ബില്ലിൽ ഉള്ളതിനെക്കാൾ ആറ് ടൺ സിമൻറ് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വരുന്നതയി കണ്ടെത്തി. വാഹനം പിടിച്ചെടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു.
Loading...