ദേവീക്ഷേത്രം-കൊണ്ടൂർപടി റോഡ് പുനരുദ്ധാരണം; ജില്ല പഞ്ചായത്ത് 15 ലക്ഷം അനുവദിച്ചു

05:01 AM
08/11/2019
പത്തനംതിട്ട: വർഷങ്ങളായി ഗതാഗതയോഗ്യമല്ലാതായ ദേവീക്ഷേത്രം-കൊണ്ടൂർപടി റോഡിന് ശാപമോക്ഷം. ജില്ല പഞ്ചായത്ത് റോഡ് പുനരുദ്ധാരണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂരിൻെറ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ചെറുകോൽപുഴ-പൂവനക്കടവ് റോഡിൽ തീയ്യാടിക്കൽ ജങ്ഷന് മുമ്പ് കൊണ്ടൂർപടിയിൽനിന്ന് ആരംഭിച്ച് കടയാർ ദേവീക്ഷേത്രം റോഡിലേക്ക് എത്തുന്ന വഴിയാണിത്. അയിരൂർ ഗ്രാമപഞ്ചായത്തിൻെറ രണ്ടാം വാർഡിൽ ഉൾ‌പ്പെടുന്ന പാത കൊറ്റനാട്-തടിയൂർ പ്രദേശങ്ങളിൽ ഉള്ളവർക്കും വളരെ പ്രയോജനപ്രദമാണ്. ഒന്ന്, 16 വാർഡുകളെയും ഇത് ബന്ധിപ്പിക്കുന്നു. ധാരാളം വിദ്യാർഥികൾ പഠിക്കുന്ന മാത്തൻ മാപ്പിള മെമ്മോറിയൽ പബ്ലിക് സ്കൂളിലേക്കുള്ള പ്രധാന വഴിയും ഇതാണ്. കലുങ്ക്, ഓട, ഐറീഷ് ഡ്രെയിൻ എന്നിവക്കും പൂർണമായി റീടാറിങ് നടത്തുന്നതുമാണ് പദ്ധതി. റോഡിൻെറ ടെൻഡർ നടപടികൾ പൂർത്തിയായതായും നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നത് സി.പി.എം പാരമ്പര്യം പത്തനംതിട്ട: പൊതുതെരഞ്ഞെടുപ്പുകളിൽ ജാതിനോക്കി സ്ഥാനാർഥിയെ നിർത്തുന്നതും ജാതിയുടെ പേരിൽ വോട്ട് ചോദിക്കുന്നതും സി.പി.എം പാരമ്പര്യമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. സോജി. ആറന്മുള എം.എൽ.എയുടെ ഭാവി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് സി.പി.എം ഓർക്കുന്നത് നന്നായിരിക്കും. ആേൻറാ ആൻറണിക്കെതിരെ തെരഞ്ഞെടുപ്പ് ഹരജിയിൽ പരാമർശിച്ചിട്ടുള്ള ന്യൂനപക്ഷ വിഭാഗത്തിൻെറ പിന്തുണ എല്ലാക്കാലവും നേടിയിട്ടുള്ളത് സി.പി.എം ആണ്. കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പിൽ ഈ വിഭാഗത്തിൻെറ പിന്തുണ ലഭിക്കാതെ പോയതിൻെറ അസ്വസ്ഥതയാണ് ആേൻറാ ആൻറണിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് ഹരജി. ജനപ്രാതിനിധ്യ നിയമമനുസരിച്ച് അയോഗ്യത ലഭിക്കാവുന്ന ധാരാളം കുറ്റകൃത്യങ്ങൾ ചെയ്ത ഇടത് സ്ഥാനാർഥിയുടെ പരാജയത്തിൻെറ ജാള്യം മറയ്ക്കാനാണ് പുതിയ ഹരജിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഹരജി വിചാരണയെക്കെടുത്തു എന്നതിനപ്പുറം ഒരു നിയമ പ്രാധാന്യവും ഹൈകോടതി വിധിയിൽ ഇല്ലെന്നും സുപ്രീംകോടതിയിൽ ആറന്മുള എം.എൽ.എക്കെതിരെ അപ്പീൽ നൽകിയിട്ടുള്ള വി.ആർ. സോജി പ്രസ്താവനയിൽ പറഞ്ഞു.
Loading...