അടൂര്‍ സെൻറ്​ തോമസ് കത്തീഡ്രലില്‍ പെരുന്നാളിന് കൊടിയേറി

05:02 AM
04/11/2019
അടൂര്‍ സൻെറ് തോമസ് കത്തീഡ്രലില്‍ പെരുന്നാളിന് കൊടിയേറി അടൂര്‍: കണ്ണംകോട് സൻെറ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പെരുന്നാളിന് കൊടിയേറി. ഫാ. ബസലേല്‍ റമ്പാന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. ഫാ. സി. തോമസ് അറപ്പുരയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഇടവക വികാരി ഫാ. ജേക്കബ്കോശി, സഹവികാരി ഫാ. ജോസഫ് സാമുവേല്‍ എന്നിവര്‍ പങ്കെടുത്തു. പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ ആചരണത്തിൻെറ ഭാഗമായി മൂന്നിന്മേല്‍ കുര്‍ബാനക്കുശേഷം നഗരത്തിലേക്ക് വിശ്വാസികള്‍ പ്രദക്ഷിണമായി നീങ്ങി. നൂറുകണക്കിന് വിശ്വാസികള്‍ റാസയില്‍ പങ്കെടുത്തു. ട്രസ്റ്റി മോന്‍സി ചെറിയാന്‍, സെക്രട്ടറി ബേബിജോണ്‍, ജനറല്‍ കണ്‍വീനര്‍ മാത്യു വീരപ്പള്ളി. റെജി ഫിലിപ്, അടൂര്‍ സുഭാഷ്, അഡ്വ. ബിജു വര്‍ഗീസ്, ബാബു താവളത്തില്‍, ബാബു കുളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 'അമ്മപറഞ്ഞ നേര്‍വഴി' ബോധവത്കരണ പദ്ധതിക്ക് തുടക്കമായി അടൂര്‍: ജനമൈത്രി പൊലീസ് അടൂര്‍ സബ് ഡിവിഷൻെറ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന 'അമ്മപറഞ്ഞ നേര്‍വഴി' ബോധവത്കരണ പദ്ധതിക്ക് തുടക്കമായി. ലഹരിവസ്തുക്കളുടെ ഉപഭോഗം കുറക്കുക, ഗതാഗത അപകടങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ കുറവ് വരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പറക്കോട് അമൃത ഹൈസ്‌കൂളില്‍ പദ്ധതി ജില്ല പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. അടൂര്‍ ഡിവൈ.എസ്.പി ജവഹര്‍ ജനാർദ് അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ മധുസൂദനന്‍, പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, അധ്യാപകന്‍ വിഷ്ണു മണ്ണടി, ജനമൈത്രി കോഓഡിനേറ്റര്‍മാരായ സന്തോഷ് കുമാരന്‍ ഉണ്ണിത്താന്‍, ജോര്‍ജ് മുരിക്കന്‍, റജി ചാക്കോ, ബീറ്റ് ഓഫിസര്‍ അനുരാഗ്, ഫിറോസ്, സിവില്‍ പൊലീസ് ഓഫിസര്‍ രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Loading...