Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതാലൂക്ക് വികസന സമിതി...

താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകരുതെന്ന്​ കെ.യു. ജനീഷ് കുമാർ എം.എൽ.എ

text_fields
bookmark_border
കോന്നി: താലൂക്ക് വികസന സമിതി യോഗങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം എല്ലാവരും നിർബന്ധമായ ും പങ്കെടുക്കണമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ. താലൂക്ക് വികസന സമിതി യോഗങ്ങൾ പ്രഹസനങ്ങളായി മാറുന്നുെവന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കണം. വികസന സമിതി യോഗങ്ങൾ മാധ്യമ പ്രവർത്തകർ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും എം.എൽ.എ യോഗത്തിൽ പറഞ്ഞു. ഉരുൾപൊട്ടലിൽ തകർന്ന സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗുരുനാഥൻമണ്ണ് റോഡ് പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് പുനർനിർമിച്ച് നൽകണമെന്ന് യോഗത്തിൽ ആവശ്യമുണ്ടായി. വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ പൊട്ടിയത് മലയാലപ്പുഴയിലേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനു കാരണമായതായും പൈപ്പ്പൊട്ടൽ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. പ്രമാടം-ഞക്കുകാവ്-വെള്ളപ്പാറ റോഡിലെ തകർന്ന കലുങ്കിൻെറ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണം. കല്ലേലി പാലം മുതൽ കൊക്കാത്തോട് വരെയുള്ള റോഡിന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി പൊതുമരാമത്ത് അറിയിച്ചു. കൈപ്പട്ടൂർ ഗവ. ഹൈസ്കൂളിനു സമീപത്തെ പഞ്ഞിമരം അടിയന്തരമായി മുറിച്ചുമാറ്റുന്നതിനു നടപടി സ്വീകരിച്ചതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. പൊന്തനാംകുഴി മുരുപ്പിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ദുരിതത്തിലായ അഞ്ചു കുടുംബത്തെ കോന്നി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് തഹൽസിൽദാർ അറിയിച്ചു. വള്ളിക്കോട് തിയറ്റർ ജങ്ഷൻ റോഡ് നിർമാണം പൂർത്തീകരിക്കണമെന്നും വള്ളിക്കോട് പാടശേഖരത്തിലേക്ക് മഴക്കാലത്ത് റോഡിലൂടെ ഒഴുകുന്ന വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ലിസിമോൾ ജോസഫ് ആവശ്യപ്പെട്ടു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് അനുവദിക്കണമെന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. അമ്പിളി പറഞ്ഞു. കോന്നിയിലെ തെരുവുനായ് ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രജനി പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയിൽ അവശ്യമരുന്നുകൾ എല്ലാം ഉണ്ടെന്നും ഇതിൻെറ ലിസ്റ്റ് ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ പറഞ്ഞു. പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമാണം ആദ്യം ഏറ്റെടുത്തത് പാലാരിവട്ടം പാലം നിർമിച്ച ആളുകളാണെന്നും എന്നാൽ, സർക്കാറിന് ഇവരെ വിശ്വാസമില്ലാത്തതിനാൽ റീ ടെൻഡർ നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് ജനപ്രതിനിധികളെ ഉൾപ്പെടുത്തി ശിൽപശാല ആലോചനയിലുണ്ടെന്നും എം.എൽ.എ പറഞ്ഞു. മാനിഷാദ-ജനകീയ കൂട്ടായ്മ അഞ്ചിന് പത്തനംതിട്ട: വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കുക, കേസ് അട്ടിമറിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെ.പി.സി.സി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻെറ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട കലക്ടറേറ്റിന് മുന്നിൽ മാനിഷാദ-ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story