Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചൂരക്കോട് ദത്ത്...

ചൂരക്കോട് ദത്ത് ഗ്രാമമാക്കി വിദ്യാര്‍ഥികള്‍

text_fields
bookmark_border
അടൂര്‍: ഏറത്ത് പഞ്ചായത്തിലെ ചൂരക്കോട് 13ാം വാര്‍ഡ് നാഷനല്‍ സര്‍വിസ് സ്‌കീമിൻെറ ദത്ത് ഗ്രാമം. ചുരക്കോട് എന്‍.എസ് .എസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ യൂനിറ്റാണ് ദത്ത് ഗ്രാമമായി വാര്‍ഡിനെ തെരഞ്ഞെടുത്തത്. ആതുരസേവനം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, വേസ്റ്റ് മാനേജ്‌മൻെറ്, പച്ചക്കറി തോട്ടം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻെറ ഭാഗമായി വാര്‍ഡില്‍ 1200 മുരിങ്ങ തൈ നട്ടു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് അംഗം ടി.ഡി. സജി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് മനോജ് കുമാര്‍ അധ്യക്ഷതവഹിച്ചു. നാഷനല്‍ സര്‍വിസ് സ്‌കീം ജില്ല കണ്‍വീനര്‍ ഹരികുമാര്‍ പദ്ധതി വിശദീകരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.വി. ഗിരീഷ് കൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി നിത്യദേവി, സീനിയര്‍ അസിസ്റ്റൻറ് മായ, ഗായത്രി, പ്രിന്‍സിപ്പല്‍ ഡോ. ഇന്ദുകല എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story