Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭരണഭാഷാ വാരാഘോഷം:...

ഭരണഭാഷാ വാരാഘോഷം: ജില്ലതല ഉദ്ഘാടനം നാളെ

text_fields
bookmark_border
പത്തനംതിട്ട: ഭരണഭാഷാ വാരത്തിൻെറ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി. ബി. നൂഹ് നിര്‍വഹിക്കും. അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സജി എഫ്.മെന്‍ഡിസ് അധ്യക്ഷതവഹിക്കും. സംവിധായകന്‍ ഡോ. ബിജു മുഖ്യപ്രഭാഷണം നടത്തും. കലക്ടറേറ്റ് ജീവനക്കാര്‍ കേരളഗാനം ആലപിക്കും. ഭരണഭാഷാ സെമിനാറില്‍ സാക്ഷരതാമിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഡോ. വി.വി. മാത്യു ഭരണനവീകരണത്തില്‍ മലയാള ഭാഷയുടെ പങ്ക് വിഷയം അവതരിപ്പിക്കും. നവംബര്‍ അഞ്ചിന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി മത്സരങ്ങൾ സംഘടിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story