Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിത്തിര ആട്ടവിശേഷം:...

ചിത്തിര ആട്ടവിശേഷം: ശബരിമല നട ഇന്ന്​ തുറക്കും

text_fields
bookmark_border
ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല ക്ഷേത്രനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച പൂജകളുണ്ടാവില ്ല. ഞായറാഴ്ച രാവിലെ അഞ്ചിന് നടതുറന്ന് നിർമാല്യദർശനം. തുടർന്ന് ഭസ്മാഭിഷേകവും നെയ്യഭിഷേകവും വിശേഷാൽ പൂജകളും നടക്കും. 5.30ന് ഗണപതി ഹോമം. 7.30ന് ഉഷപൂജ. ഉച്ചക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകീട്ട് അഞ്ചിന് തുറക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. പിന്നീട് ഈ വർഷത്തെ മണ്ഡലകാല - മകരവിളക്ക് ഉത്സവത്തിന് നവംബർ 16ന് തുറക്കും. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാളിൻെറ ജന്മദിനമാണ് ചിത്തിര ആട്ടവിശേഷമായി ശബരിമലയിൽ ആഘോഷിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story