Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅധികൃതരുടെ ഒത്താശയോടെ...

അധികൃതരുടെ ഒത്താശയോടെ വയൽ നികത്താൻ ശ്രമം

text_fields
bookmark_border
അടൂർ: പഴകുളം ഹോർട്ടികോർപ് ജില്ല വിപണന കേന്ദ്രത്തിന് ചുറ്റുമുള്ള വയൽ അധികൃതരുടെ ഒത്താശയോടെ നികത്താൻ ശ്രമം. ഹോർ ട്ടികോർപ് വിപണന കേന്ദ്രംതന്നെ വയൽ നികത്തിയെടുത്ത സ്ഥലത്ത് നിർമിച്ചതാണ്. പെരിങ്ങനാട് വില്ലേജിൻെറ പരിധിയിലാണ് ഇവിടം. ഇതിന് ചുറ്റുമുള്ള ബാക്കി കൂടി ഉടമ ഭാഗികമായി നികത്തിയെടുത്തു. ഇതിനു ശേഷം വസ്തു കൈമാറ്റവും നടന്നു. വയലിൻെറ അതിർത്തിയിൽ ഒരാൾ പൊക്കത്തിൽ പാറ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടിയ ശേഷമാണ് നികത്തൽ നടക്കുന്നത്. പാറമക്ക് ലോഡുകണക്കിന് ഒരിടത്ത് സംഭരിച്ച് മണ്ണുമാന്തി ഉപയോഗിച്ച് ഒരുമിച്ച് നികത്തിയെടുക്കുന്നതാണ് പുതിയരീതി. ഓണത്തിനു ശേഷം ചീഞ്ഞ പച്ചക്കറി കുഴിച്ചിടാനെന്ന വ്യാജേന വസ്തു ഉടമ ലോഡുകണക്കിന് മണ്ണ് കൊണ്ടിറക്കി. മണ്ണിറക്കിയ വാഹനം പൊലീസ് പിടിച്ച് മണിക്കൂറുകൾക്കുള്ളിൽ വാഹനവും മണ്ണും വിട്ടുകൊടുക്കുകയും മണ്ണ് പഴയ സ്ഥാനത്ത് കൊണ്ടിടുകയും ചെയ്ത സംഭവവും ഇവിടെ ഉണ്ടായി. ഇപ്പോൾ വീണ്ടും പാറമക്ക് സംഭരിച്ച് വയൽ പൂർണമായി നികത്താനാണ് നീക്കം. കൃഷി-റവന്യൂ-പൊലീസ് അധികൃതരുടെ ഒത്താശയോടെയാണ് ഈ നീക്കം നടക്കുന്നതെന്നും ആക്ഷേപമുണ്ട്. സംസ്ഥാന പാതയായ കെ.പി റോഡിൻെറ സമീപം നടക്കുന്ന ഈ നിയമ ലംഘനത്തിനെതിരെ നടപടി ഉണ്ടാകണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബശ്രീ ജേണലിസ്റ്റ് പത്തനംതിട്ട: കുടുംബശ്രീ ജില്ല മിഷന് കീഴില്‍ നവംബര്‍ ഒന്ന് മുതല്‍ ആറുമാസം ജേണലിസ്റ്റായി പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാർ, പ്രസ്ക്ലബ്, അംഗീകൃത യൂനിവേഴ്‌സിറ്റി എന്നിവയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളില്‍നിന്ന് 2018-19ല്‍ ലഭിച്ച ജേണലിസം ബിരുദം/ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും ഉള്ളവരാകണം അപേക്ഷകർ. പ്രായം 20നും 30നും മധ്യേ. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിൻെറ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മിഷന്‍ ഓഫിസില്‍ ഒക്ടോബർ 30നകം ലഭ്യമാക്കണം. അപേക്ഷയുടെ മാതൃക www.kudumbashree.com ല്‍ careers വിഭാഗത്തില്‍ ലഭ്യമാണ്. ജില്ലതല പരീക്ഷയുെടയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 5000 രൂപ യാത്രബത്ത അനുവദിക്കും. ഫോൺ: 04682221807. ലാബ് ടെസ്റ്റ് കിറ്റുകൾ പത്തനംതിട്ട: ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് നവംബർ 11ന് രാവിലെ 11നകം ജില്ല മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) ലഭിക്കണം. ഫോൺ: 0468 2222642. പുരുഷ നഴ്‌സുമാർ പത്തനംതിട്ട: ശബരിമല തീർഥാടന കാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ സൂപ്പര്‍വൈസറായി ഏഴ് പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. നവംബർ 15 മുതൽ 2020 ജനുവരി 21 വരെയാണ് സേവനം. അംഗീകൃത കോളജില്‍നിന്ന് ജനറൽ നഴ്‌സിങ് അല്ലെങ്കില്‍ ബി.എസ്സി നഴ്‌സിങ് പാസായവരും കേരള നഴ്‌സിങ് കൗണ്‍സിൽ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമാകണം. മുന്‍വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയവര്‍ക്ക് മുന്‍ഗണന. താൽപര്യമുള്ളവര്‍ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പരിചയ സര്‍ട്ടിഫിക്കറ്റുമായി കലക്ടറേറ്റിലെ ജില്ല മെഡിക്കൽ ഓഫിസിൽ നവംബര്‍ നാലിന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 9495549794.
Show Full Article
TAGS:LOCAL NEWS 
Next Story