Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡി​െൻറ പകുതി മാത്രം...

റോഡി​െൻറ പകുതി മാത്രം ടാർ ചെയ്തത്​ അപകട ഭീഷണിയാകുന്നു

text_fields
bookmark_border
റോഡിൻെറ പകുതി മാത്രം ടാർ ചെയ്തത് അപകട ഭീഷണിയാകുന്നു അടൂർ: കായംകുളം-പത്തനാപുരം പാതയിൽ പഴകുളം പ്രസാദ് ജങ്ഷൻ മുതൽ അടൂർ ഹൈസ്കൂൾ ജങ്ഷൻ വരെ റോഡിൻെറ പകുതി ഭാഗം മാത്രം ടാർ ചെയ്തത് അപകട ഭീഷണിയാകുന്നു. റോഡിൻെറ ഒരുഭാഗം ഉയർന്നും മറുഭാഗം താഴ്ന്ന നിലയിലുമാണ്. ഇരുചക്ര വാഹനങ്ങൾക്കും മറ്റു ചെറിയ വാഹനങ്ങൾക്കും ഇതുമൂലം സുഗമമായി സഞ്ചരിക്കാൻ പറ്റുന്നില്ല. മഴക്കാലത്ത് ഒരുഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് ചളി തെറിക്കുന്നതിനാൽ കാൽനടക്കാർക്കും ബുദ്ധിമുട്ടാകുന്നു. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ ഓവർടേക്ക് ചെയ്യുമ്പോഴും അപകടസാധ്യത വർധിക്കുന്നു. ബാക്കി ഭാഗം കൂടി ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story