Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴപെയ്​താൽ ആകെ കുളം...

മഴപെയ്​താൽ ആകെ കുളം ജില്ല ആസ്​ഥാനത്തെ റോഡുകൾ തകർച്ചയിൽ

text_fields
bookmark_border
പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ റോഡുകൾ തകർന്നു. കനത്ത മഴ പെയ്യുന്ന സമയങ്ങളിൽ നഗരത്തിൽകൂടി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. സെൻട്രൽ ജങ്ഷനിൽ വലിയ കുഴികളായി ചളിവെള്ളം കെട്ടിക്കിടക്കുന്നു. ജല അതോറിറ്റി പൈപ്പ് െപാട്ടിയാണ് റോഡ് തകർന്നത്. വാഹനങ്ങൾ കടന്നുപോകുേമ്പാൾ യാത്രക്കാരുടെ ദേഹത്തേക്കാണ് ചളി തെറിക്കുന്നത്. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീഴുന്നതും പതിവാണ്. ടി.കെ. റോഡിൽ പല ഭാഗത്തും വലിയ കുഴികളാണ്. റിങ്റോഡിലും പല ഭാഗത്തും കുഴികളിൽ ചളിവെള്ളം കെട്ടിക്കിടക്കുന്നു. അബാൻ ജങ്ഷനിലും റോഡ് തകർന്നിട്ടുണ്ട്. നഗരത്തിലെ ഉപറോഡുകളും ശോച്യാവസ്ഥയിലാണ്. കാൽകുത്താൻ പറ്റാത്ത വിധം തകർന്നിരിക്കുകയാണ് മിക്ക റോഡുകളും. കടുത്ത പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് സെൻട്രൽ ജങ്ഷനിൽ റോഡ് തകർന്ന് കുഴിയായ ഭാഗത്ത് മെറ്റൽ നികത്തി കുഴിയടച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story