Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

മണ്ണാരക്കുളഞ്ഞി-ചാലക്കയം റോഡ്​ തകർച്ച; ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടെന്ന് പരാതി

text_fields
bookmark_border
റാന്നി: മണ്ണാരക്കുളഞ്ഞി-ചാലക്കയം റോഡ് തകർച്ചക്ക് കാരണം ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട െന്ന് പരാതി. 2015ൽ അഞ്ചു വർഷത്തെ ഗാരൻറിയോടെയാണ് ശബരിമല പദ്ധതിയുടെ ഭാഗമായി മണ്ണാരക്കുളഞ്ഞി-ചാലക്കയം റോഡ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനർനിർമിച്ചത്. എന്നാൽ, ഒരു വർഷം പൂർത്തിയാകും മുമ്പ് റോഡ് തകരാൻ തുടങ്ങി. ഗാരൻറി കാലാവധിക്കു മുമ്പ് അറ്റകുറ്റപ്പണിയെല്ലാം കരാറുകാരൻ സ്വന്തം ചെലവിൽ അതേ സാങ്കേതികവിദ്യക്ക് പൂർത്തിയാക്കുമെന്നാണ് എം.എൽ.എയും ബന്ധപ്പെട്ടവരും അറിയിച്ചിരുന്നത്. എന്നാൽ, മിക്കയിടങ്ങളും തകർന്നു. ശബരിമല തീർഥാടനകാലം അടുത്തിട്ടും നവീകരണം നടത്താൻ കരാറുകാരൻ തയാറായിട്ടില്ല. നിർമാണവേളയിലെ കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെതിരെ കരാറുകാരനെതിരെ നടപടിക്ക് ഭരണനേതൃത്വം തയാറാകാത്തത് ഭരണ, ഉദ്യോഗസ്ഥ, കരാർ രംഗത്തുള്ളവർ ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടെന്നാണ് ആക്ഷേപം. രാത്രിയുടെ മറവിൽ നിലവാരം കുറഞ്ഞ നിർമാണസാമഗ്രി ഉപയോഗിച്ച് മഴയത്ത് റോഡിൽ കുഴിയടച്ചതിനെതിരെ ആക്ഷേപമുയർന്നതാണ്. റോഡ് ഡോളറിനു പകരം ടിപ്പർ ഉപയോഗിച്ച് ടാറിങ് നടത്തിയതായും പരാതിയുയർന്നിരുന്നു. ഇത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നാണ് ആക്ഷേപം, കരാർ വ്യവസ്ഥകൾ പാലിച്ച് റോഡ് നവീകരിക്കാത്ത പക്ഷം ഉദ്യോഗസ്ഥ-ഭരണകക്ഷി-കരാർ മാഫിയക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് തയാറെടുക്കുകയാണ് പ്രതിപക്ഷം. അലഞ്ഞുതിരിഞ്ഞ വയോധികനെ മഹാത്മയിൽ എത്തിച്ചു പന്തളം: പൂഴിക്കാട് അലഞ്ഞുതിരിഞ്ഞ വയോധികനെ ജനമൈത്രി പൊലീസ് ഇടപെട്ട് അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിൽ എത്തിച്ചു. അയൽവാസികൾക്ക് ശല്യം ചെയ്തുവന്ന മാനസിക വിഭ്രാന്തിയുള്ള പൂഴിക്കാട് സ്വദേശി മധുവിനെയാണ് പന്തളം ജനമൈത്രി പൊലീസ് ഇടപെട്ട് മഹാത്മയിൽ എത്തിച്ചത്. ജനമൈത്രി ബീറ്റ് ഓഫിസർമാരായ അമീഷ്, സുനി, പി.ആർ.ഒ സന്തോഷ്‌കുമാർ, പ്രതീഷ്, യൂനുസ് വാർഡ് കൗൺസിലർ ആനി ജോൺ എന്നിവർ ചേർന്നാണ് മഹാത്മയിൽ എത്തിച്ചത്. ആയില്യം പൂജ നടത്തി പന്തളം: പന്തളം തോട്ടക്കോണം കരിപ്പൂര് ഭഗവതി ക്ഷേത്രത്തിലെ സർപ്പക്കാവിൽ ആയില്യത്തോടനുബന്ധിച്ച് ആയില്യം പൂജ നടത്തി. ക്ഷേത്രം തന്ത്രി സി.പി.എസ്. പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. മേൽശാന്തി സുരേഷ് പോറ്റിയും 126ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു. പൂജാചടങ്ങുകൾക്കുശേഷം നൂറുംപാലും വഴിപാടിൻെറ പ്രസാദവിതരണവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story