Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാലിയേറ്റിവ് കെയർ...

പാലിയേറ്റിവ് കെയർ സെൻറർ ഉദ്ഘാടനം ചെയ്​തു

text_fields
bookmark_border
പാലിയേറ്റിവ് കെയർ സൻെറർ ഉദ്ഘാടനം ചെയ്തു ചുങ്കപ്പാറ: കുമ്പളന്താനം ബഥനി സിസ്റ്റേഴ്സ് നേതൃത്വത്തിൽ ആരംഭിച്ച ബഥന ി ജീവോദയ പാലിയേറ്റിവ് കെയർ സൻെററിൻെറ കൂദാശ തിരുവല്ല അതിരൂപത അധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. തുടർന്നുനടന്ന സമ്മേളനത്തിൽ രാജു എബ്രഹാം എം.എൽ.എ സൻെററിൻെറ ഉദ്ഘാടനം നടത്തി. തിരുവല്ല ഡിവൈ.എസ്.പി ഉമേഷ്കുമാർ കർമപരിപാടികളുടെ പ്രകാശനം നിർവഹിച്ചു. മദർ ലില്ലി ജോസ്, എസ്.ഐ.സി വികാരി ജനറാൾ മോൺ. ചെറിയാൻ താഴമൺ, ഫാ. ജയിംസ് കുമ്പളന്താനം, ഫാ. സ്കറിയ വട്ടമറ്റം, ഫാ. സത്യൻ തോമസ്, ഫാ. വർഗീസ് കെ. എബ്രഹാം, എം. സുജാത, സതീഷ് ബാബു, സൂസൻ ജേക്കബ്, സി. സേവന എന്നിവർ സംസാരിച്ചു. കിടപ്പുരോഗികൾക്ക് ശുശ്രൂഷ, കൗൺസലിങ്, ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി എന്നിവക്കുള്ള സൗകര്യവും സൻെററിൽ ക്രമീകരിച്ചിരിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story