Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസർക്കാർ സഹായം...

സർക്കാർ സഹായം വാഗ്​ദാനം ചെയ്​ത് സ്ത്രീകള്‍ ഒറ്റക്ക്​ താമസിക്കുന്ന വീടുകളിൽ യുവാവി​െൻറ തട്ടിപ്പ്​

text_fields
bookmark_border
സർക്കാർ സഹായം വാഗ്ദാനം ചെയ്ത് സ്ത്രീകള്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളിൽ യുവാവിൻെറ തട്ടിപ്പ് ചിറ്റാർ: സര്‍ക്ക ാര്‍ ധനസഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകള്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളിൽ യുവാവിൻെറ തട്ടിപ്പ്. ചിറ്റാറിലും പരിസരത്തും സ്ത്രീകള്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളിലാണ് യുവാവ് കവര്‍ച്ച നടത്തുന്നത്. വിധവകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുന്നതിനായി പ്രാഥമിക ചെലവുകൾക്കെന്നു പറഞ്ഞാണ് തട്ടിപ്പ്. മണക്കയം കുമരംകുന്ന് സരോജിനിയുടെ (73) 1500 രൂപയും ഒന്നരഗ്രാം സ്വര്‍ണമോതിരവും നഷ്ടമായി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. സരോജിനിയുടെ വീട്ടിലെത്തിയ യുവാവ് വിധവകൾക്ക് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും ഇതിന് ആധാറിൻെറയും റേഷൻ കാർഡിൻെറയും പകർപ്പും 4500 രൂപയുമാണ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ സഹായമായ 2.25 ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥനാണെന്നുമാണ് യുവാവ് പറഞ്ഞതെന്ന് സരോജിനി പറഞ്ഞു. സർക്കാർ ധനസഹായമായ 2.25 ലക്ഷം രൂപ നവംബർ രണ്ടിന് പോസ്റ്റ് ഓഫിസ് വഴി ലഭിക്കുമെന്നും ഇതിൻെറ രേഖകൾ പരിശോധിച്ച് ശരിയാക്കാനുമാണ് 4500 രൂപ ആവശ്യപ്പെട്ടത്. കൈവശം പൈസയില്ലെന്ന് പറഞ്ഞപ്പോൾ വീട്ടിലുള്ളത് തരാൻ ആവശ്യപ്പെട്ടു. 1500 രൂപ നല്‍കിയെങ്കിലും കൈയില്‍ കിടന്ന ഒന്നരഗ്രാം മോതിരവും ഊരിവാങ്ങിയാണ് കടന്നത്. വീട്ടിലുണ്ടായിരുന്ന കുടയും കൊണ്ടുപോയി. 40 വയസ്സില്‍ താഴെ തോന്നുന്ന യുവാവാണ് കവര്‍ച്ച നടത്തിയതെന്ന് സരോജിനിയും ബന്ധുവായ കല്യാണിയും പറഞ്ഞു. സമാനകവര്‍ച്ച പ്രദേശത്ത് പലവീടുകളിലും നടന്നതായാണ് സൂചന. എന്നാല്‍, മാനഹാനി ഭയന്ന് പലരും സംഭവം തുറന്നുപറയാന്‍ തയാറായിട്ടില്ല. പരാതിയില്‍ ചിറ്റാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story