Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജ്യോതിഷ വിചാര സംഘ്​...

ജ്യോതിഷ വിചാര സംഘ്​ ജില്ല സമ്മേളനം 26ന്​

text_fields
bookmark_border
പത്തനംതിട്ട: ഭാരതീയ ജ്യോതിഷ വിചാരസംഘിൻെറ ജില്ല സമ്മേളനവും ജ്യോതിഷ-വാസ്തു ശാസ്ത്ര െസമിനാറും ആത്മീയ സംഗമവും 26 ന് പത്തനംതിട്ട ബി.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് അഖിലഭാരത ആത്മീയ പ്രചാരസഭയുടെ ആത്മീയസംഗമം ബി.എം.എസ് ജില്ല പ്രസിഡൻറ് എ.എസ്. രഘുനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. ബി. ജയപ്രകാശ് ആത്മീയപ്രഭാഷണം നടത്തും. 10ന് ജില്ല സമ്മേളനവും ജ്യോതിഷ-വാസ്തുശാസ്ത്ര-തന്ത്രശാസ്ത്ര സെമിനാറും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പെരിനാട് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ലാൽ പ്രസാദ് ഭട്ടതിരി അധ്യക്ഷതവഹിക്കും. കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരി, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഡോ.ബി. ജയപ്രകാശ്, വി.സി. ശ്രീനിവാസൻപിള്ള, പി. ഭാർഗവൻപിള്ള ചേപ്പാട് എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക് 2.30ന് ആദരണസഭ. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി ളാക്കൂർ ശശിധരൻനായർ, ജോയൻറ് സെക്രട്ടറി വി.ആർ. ഉണ്ണികൃഷ്ണൻ, ആർ. സോമശേഖരൻപിള്ള എന്നിവർ പെങ്കടുത്തു. മിനിവാനിൻെറ കേടുപാടുകൾ തീർത്തുനൽകാൻ കമ്പനി തയാറാകുന്നില്ലെന്ന് ഉടമകൾ പത്തനംതിട്ട: 2017ൽ പുറത്തിറക്കിയ മഹീന്ദ്ര ജീത്തോ മിനിവാനിൻെറ കേടുപാടുകൾ തീർത്തുതരാൻ കമ്പനി തയാറാകുന്നില്ലെന്ന് ജീത്തോ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ വാഹനത്തിന് നിർമാണ തകരാർകാരണം നിരവധി കേടുപാടുകൾ സംഭവിക്കുന്നു. ഭൂരിപക്ഷം വാഹനങ്ങളും ചുരുങ്ങിയ കാലയളവിൽ രണ്ടുംമൂന്നും തവണ എൻജിൻ പണി നടത്തേണ്ടിവരുന്നു. വാഹനം നിശ്ചലമായി വഴിയിൽ കിടക്കുന്നതും ഏറെയാണ്. കമ്പനിയെ ബന്ധപ്പെട്ടാലും പ്രതികരണമില്ല. സംസ്ഥാനത്ത് ജീത്തോ ഓണേഴ്സ് ഈ ആവശ്യം ഉന്നയിച്ച് നിരന്തരം പ്രക്ഷോഭത്തിലാണ്. ഇതിൻെറ ഭാഗമായാണ് ജീത്തോ ഓണേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപവത്കരിച്ചത്. വാഹനം പൂർണതയോടെ നിരത്തിലിറക്കാൻ കഴിയാത്തത് കാരണം സി.സി കുടിശ്ശിക അടക്കം വൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കയാണ്. എൻജിൻ നിർമാണത്തിൽ പിഴവുണ്ടെന്ന് അംഗീകരിച്ച് പകരം പുതിയ വാഹനങ്ങൾ കമ്പനി നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. പുതിയ എൻജിന് കുറഞ്ഞത് ഒരുലക്ഷം കിലോമീറ്ററെങ്കിലും വാറൻറി കൊടുക്കണം. കമ്പനിയുടെ കസ്റ്റമർ കെയർ സൻെററിൽ മലയാളി സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പ്രകാശ് പാമ്പാടി, സംസ്ഥാന സെക്രട്ടറി ജോജേഷ്, ജില്ല പ്രസിഡൻറ് രാജേഷ് മാലക്കര, ജില്ല സെക്രട്ടറി ബിനോയ്, ജില്ല ട്രഷറർ ആര്യ ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story