Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓപൺ സർവകലാശാല വേണ്ട;...

ഓപൺ സർവകലാശാല വേണ്ട; പാരലൽ വിദ്യാർഥികൾ മന്ത്രിക്ക്​ കത്തയച്ചു

text_fields
bookmark_border
പത്തനംതിട്ട: പാരലൽ വിദ്യാഭ്യാസ മേഖലയിലെ പഠിതാക്കളിൽ വിവേചനം സൃഷ്ടിക്കുന്ന ഓപൺ സർവകലാശാല അടിച്ചേൽപിക്കരുതെന ്ന അപേക്ഷയുമായി അഞ്ചുലക്ഷം വരുന്ന സമാന്തര വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിന് കത്തയച്ചു. സ്റ്റേറ്റ് പാരലൽ കോളജ് അസോസിയേഷൻ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടി മലപ്പുറത്ത് കരുവാരക്കുണ്ടിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. 'ബഹുമാനപ്പെട്ട മന്ത്രി അങ്ങ് പ്രീഡിഗ്രിക്ക് പ്രൈവറ്റായി പഠിച്ചിരുന്നു എന്നറിയുന്നു, റഗുലർ കോഴ്‌സിന് ചേരാൻ അർഹതയുള്ള അങ്ങയുടെയോ അടുത്ത ബന്ധുക്കളുടെയോ മക്കളെ അങ്ങ് രൂപവത്കരിക്കുന്ന ഈ ഓപൺ യൂനിവേഴ്സിറ്റിയിൽ ചേർക്കാൻ അങ്ങ് തയാറാകുമെങ്കിൽ തീർച്ചയായും ഞങ്ങളും ഓപൺ സർവകലാശാലയെ സ്വീകരിക്കും. അതിനു തയാറല്ലെങ്കിൽ ഞങ്ങളെയും അങ്ങയുടെ മക്കളായി കരുതി റഗുലർ കോഴ്സിന് ലഭിക്കുന്നതിൽനിന്ന് വ്യത്യസ്തമായ സർട്ടിഫിക്കറ്റ് നൽകുന്ന ചതിക്കുഴിയിലേക്ക് ഞങ്ങളെ തള്ളി വിടരുതേ, എന്ന അപേക്ഷയാണ് വിദ്യാർഥികൾ മന്ത്രിക്ക് നൽകുന്നത്. പത്തനംതിട്ടയിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ. അശോക കുമാർ കത്തയക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പത്തനംതിട്ട: 1955ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ-ശാസ്ത്രീയ-ധാര്‍മിക സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതിലെ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2020 മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചു. എല്ലാ സൊസൈറ്റി ഭാരവാഹികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫാക്ടറി ലൈസന്‍സ് പുതുക്കല്‍ പത്തനംതിട്ട: ജില്ലയിലെ എല്ലാ ഫാക്ടറി ഉടമകളും 2020 വര്‍ഷത്തേക്ക് ഫാക്ടറി ലൈസന്‍സ് പുതുക്കുന്നതിന് ഓണ്‍ലൈനായി www.fabkerala.gov.in വെബ്‌സൈറ്റ് മുഖേന ഈ മാസം 31ന് മുമ്പ് അപേക്ഷ നല്‍കണമെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പിഴയോടുകൂടി ഡിസംബര്‍ 31വരെ അപേക്ഷിക്കാം. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് ലഭിച്ച അനുമതി പത്രത്തിൻെറ നമ്പറും തീയതിയും നിര്‍ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം. ഫോണ്‍: 04792455570.
Show Full Article
TAGS:LOCAL NEWS 
Next Story